മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ പ്രമുഖ ഫാഷന്‍ഡിസൈനിംഗ്, അധ്യാപക പരിശീലന പഠന കേന്ദ്രമായ ഡാസില്‍ അക്കാദമിയിലെ ഈ വര്‍ഷത്തെ ബിരുദദാന സമ്മേളനം ആഘോ ഷമായി. പ്രീപ്രൈമറി,മോണ്ടിസോറി ടി.ടി.സി, ഫാഷന്‍ ഡിസൈനിംങ് കോഴ്‌സുകളി ല്‍ മികച്ച വിജയം നേടിയ നൂറോളം വിദ്യാര്‍ഥിനികള്‍ ചടങ്ങില്‍ ബിരുദം ഏറ്റുവാങ്ങി.
പഴേരി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ബിരുദദാന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു.അക്കാദമി മാനേജിംങ് ഡയറക്ടര്‍ ഉമൈബ ഷഹനാസ് അധ്യക്ഷയായി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസറും പവര്‍ലിഫ്റ്റിംങ് ദേശീയ സംസ്ഥാന മത്സരങ്ങളിലെ ഗോള്‍ഡ് മെഡല്‍ ജേതാവുമായ കെ.കെ.അമ്പിളി, സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നബീല ഫിറോസ്ഖാന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പുതിയ ബാച്ചിന്റെ ഫ്രഷേഴ്‌സ് ഡേയും നടന്നു. ചടങ്ങിലെത്തിയ വിശിഷ്ടാതിഥികള്‍ക്ക് അക്കാദമി സ്‌നേഹോപഹാ രവും നല്‍കി.
പെണ്‍കുട്ടികളെ സ്വയംതൊഴിലിന് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തി ക്കുന്ന ഡാസില്‍ അക്കാദമി ഇന്റേണ്‍ഷിപ്പോടു കൂടിയാണ് ഫാഷന്‍ ഡിസൈനിംഗ് പഠിപ്പിക്കുന്നത്. കൂടാതെ പ്രീപ്രൈമറി, മോണ്ടിസോറി ടി.ടി.സി, കംപ്യൂട്ടറൈസ്ഡ് ഫാഷന്‍ ഡിസൈനിംഗ് എന്നീ ഡിപ്ലോമ കോഴ്‌സുകള്‍ക്കൊപ്പം ടൈലറിംഗ്, എംബ്രോ യ്ഡറി, ബീഡ്‌സ് വര്‍ക്ക് എന്നിവയിലെല്ലാം വനിതകള്‍ക്ക് പ്രാവീണ്യം നല്‍കി വരുന്നതാ യി ഡാസില്‍ അക്കാദമി മാനേജിംങ് ഡയറക്ടര്‍മാരായ ഉമൈബ് ഷഹനാസ്, സുമയ്യ കല്ലടി എന്നിവര്‍ പറഞ്ഞു.
ഇതുവരെ പത്ത് ബാച്ചുകളിലായി അക്കാദമിയില്‍ നിന്നും രണ്ടായിരത്തോളം പേരാണ് വിവിധ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയത്. ഏഴുനൂറിലധികം പേര്‍ക്ക് വിവിധ മേഖലക ളില്‍ ജേലിനേടാനുമായിട്ടുണ്ട്. പഠനത്തോടൊപ്പം തന്നെ തൊഴില്‍തേടാനുള്ള പിന്തുണ യും അവസരവും കൂടി അക്കാദമി ഒരുക്കി നല്‍കുന്നു. പഠനകാലയളവില്‍ തന്നെ ഭൂരി ഭാഗം പേര്‍ക്കും ജോലിയില്‍ പ്രവേശിക്കാന്‍ സാധിച്ചുവെന്നത് ഡാസില്‍ അക്കാദമിയു ടെ സുപ്രധാന നേട്ടമായി കാണുന്നുവെന്ന് മാനേജ്‌മെന്റ് അറിയിച്ചു. അഡ്മിഷന് 9809694303, 9037431938.