അലനല്ലൂര്‍ : മാനസികാരോഗ്യ ബോധവല്‍ക്കരണം കാലഘട്ടത്തിന്റെ ആവശ്യമെന്ന സന്ദേശവുമായി എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി മാനസികാരോഗ്യ ബോധവല്‍ക്കരണ കാംപെയിന്‍ ആരംഭിക്കുന്നു. ഇതിന്റെ ലോഗോ പ്രകാശനം എഴു ത്തുകാരന്‍ ഇബ്‌നു അലി എടത്തനാട്ടുകര ഇന്ത്യന്‍ പാലിയേറ്റീവ് കെയര്‍ അസോസിയേ ഷന്‍ അംഗം എ.മുഹമ്മദ് സക്കീറിന് നല്‍കി പ്രകാശനം ചെയ്തു.മാനസിക ആരോഗ്യം നിലനിര്‍ത്താനുള്ള ബോധവല്‍ക്കരണ പരിപാടികള്‍, പ്രത്യേക ക്ലാസുകള്‍, സൈക്കോള ജിസ്റ്റിന്റെ സഹായത്തോടെയുള്ള ഇടപെടലുകള്‍, ആത്മഹത്യപ്രവണത, വിഷാദം, കു ട്ടികള്‍ക്കായി പ്രത്യേക പദ്ധതികള്‍ എന്നിവ നടപ്പിലാക്കുമെന്ന് ഭാരവാഹികള്‍ അറിയി ച്ചു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം, ഗ്രാമ പഞ്ചായ ത്ത് അംഗം അലി മഠത്തൊടി, എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി. റഹ്മത്ത് മാസ്റ്റര്‍, പാലിയേറ്റീവ് ക്ലിനിക്ക് ചെയര്‍മാന്‍ പി.ജസീര്‍, ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, സൈക്കോളജിസ്റ്റ് ടി.എന്‍.മിഥുന്‍, എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ് ഷമീം കരുവള്ളി, വ്യാപാരി പ്രതിനിധി എം.സിബ്ഹത്തുള്ള, ഫാത്തിമ പൂതാനി, പി.അലി, പി.നസീര്‍, റഹ്മത്ത് മഠത്തൊടി, ബഷീര്‍ ചാലിയന്‍, സെറീന മുജീബ്, അമീന്‍, ധര്‍മ്മപ്രസാദ്, സി.വീരാന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.