മണ്ണാര്‍ക്കാട് : വയറിളക്കമുള്‍പ്പടെയുള്ള രോഗം ബാധിച്ച് വയോധികന്‍ മരിച്ച പശ്ചാത്ത ലത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്തിലെ കാരാപ്പാടം പുല്ലൂന്നിയില്‍ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പനിസര്‍വേ, കിണര്‍ക്ലോറിനേഷന്‍, നിരീക്ഷ ണം ഉള്‍പ്പടെയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇന്നലെ പരിശോധനകള്‍ നടത്തി യിരുന്നു. രോഗലക്ഷണങ്ങളുള്ള രണ്ടുപേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുല്ലൂന്നി പട്ടികവര്‍ഗ ഗ്രാമത്തിലെ മാതന്‍ (78) ആണ് ശനിയാഴ്ച വയറിളക്കത്തെ തുടര്‍ന്ന് മരിച്ചത്. ജില്ലാ ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കുമരംപുത്തൂര്‍ പ്രാഥമി കാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ മരിച്ച മാത ന്റെ മക്കളായ സന്തോഷ്, മനോജ് എന്നിവര്‍ക്ക് രോഗലക്ഷണങ്ങളുള്ളതായി അറി ഞ്ഞു. തുടര്‍ന്ന് ഇരുവരേയും ശനിയാഴ്ച രാത്രിതന്നെ എസ്.ടി പ്രമോട്ടര്‍മാരുടെ സഹായ ത്തോടെ ആംബുലന്‍സ് ഏര്‍പ്പാടാക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായി രുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. ഡാര്‍ണറുടെ നേതൃത്വത്തില്‍ ഞായറാഴ്ച ആശാപ്രവര്‍ത്തകരുംമറ്റും ഗ്രാമത്തിലെത്തി എല്ലാവീടുകളിലും പരിശോധന കള്‍ നടത്തി. 15നടുത്ത് വീടുകളാണ് ഇവിടെയുള്ളത്. പുതിയതായി ആര്‍ക്കും വയറിള ക്ക രോഗലക്ഷണങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും മറ്റു പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ ട്ടുചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. മരിച്ച മാതന്റെയും ജില്ലാ ആശു പത്രിയില്‍ ചികിത്സയിലുള്ളവരുടെയും രക്തമുള്‍പ്പടെയുള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കാഞ്ഞിരപ്പുഴ മുണ്ടക്കുന്നില്‍ ശാരീരിക അവശതയെ തുടര്‍ന്ന് മരിച്ച മാതിയുടെ മര ണാനന്തരചടങ്ങില്‍ പങ്കെടുക്കാനായി പോയതായിരുന്നു ബന്ധുവായ മാതന്‍. നാലു ദിവസം മുണ്ടക്കുന്നിലെ വീട്ടില്‍ താമിച്ചിരുന്നു. ഇവിടെനിന്നും വയറിളക്കം പിടി പെട്ടതോടെയാണ് മാതന്‍ കഴിഞ്ഞദിവസം പുല്ലൂന്നിയിലേക്ക് പോയത്. ആശുപത്രി യില്‍ചികിത്സതേടുകയും ചെയ്തിട്ടുണ്ട്. പിന്നീട് അസുഖം അധികമായതോടെ ആരോ ഗ്യവകുപ്പും പഞ്ചായത്തധികൃതരും നേരിട്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെ ങ്കിലും മരണം സംഭവിച്ചു. മുണ്ടക്കുന്ന് ഗ്രാമത്തില്‍ താമസിച്ചസമയത്താണ് മാതന് രോഗം പിടിപെട്ടതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. മുണ്ടക്കുന്നിലും ആരോ ഗ്യവകുപ്പിന്റെ ജാഗ്രത തുടര്‍ന്നുവരുന്നുണ്ട്. പുല്ലൂന്നിയില്‍ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജാഗ്രതാനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. മരിച്ച മാതന്റെ സംസ്‌കാരചടങ്ങും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ആളുകള്‍ കൂട്ടംകൂടുന്നത് ഒഴിവാക്കിയാണ് നടത്തിയത്. സംസ്‌കാര ചടങ്ങില്‍ പങ്കെ ടുത്തവര്‍ക്ക് മാസ്‌കും സാനിറ്റൈസറും നല്‍കിയിരുന്നു. സോപ്പ് ഉപയോഗിച്ച് കൈ കഴുകാനും നിര്‍ദേശം നല്‍കിയിരുന്നു. പുല്ലൂന്നി ഗ്രാമം ആരോ ഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.