മണ്ണാര്‍ക്കാട് : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. തെങ്കര പൊതിയില്‍ വീട്ടില്‍ മുഹമ്മദ് നാഫി (32)യെ ആണ് കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം വകുപ്പ് 3 ചുമത്തി ജയിലലാക്കിയത്. നാട്ടുകല്‍, മലപ്പുറം, മൂവാറ്റുപുഴ പൊലിസ് സ്റ്റേഷനുകളിലെ ക്രിമനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലിസ് അറിയിച്ചു. കൊലപാതകത്തിനുള്ള ശ്രമം, കവര്‍ച്ച, അന്യായമായി തടസം സൃഷ്ടിക്കുക, സ്വേച്ഛയാ ദേഹോപദ്രവം ഏല്‍പ്പിക്കുക, അപായക രമായ ആയുധങ്ങളാലോ മറ്റു മാര്‍ഗങ്ങളിലൂടെയോ സ്വേച്ഛയാ ദേഹോപദ്രവം ഏല്‍പ്പി ക്കുക, കുറ്റകരമായി ഭയപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിനാണ് ഇയാള്‍ക്കെതിരെ കാപ്പചുമത്തിയത്. ജില്ലാ പൊലിസ് മേധാവി ആര്‍.ആനന്ദിന്റെ ശുപാ ര്‍ശയില്‍ തൃശ്ശൂര്‍ റേഞ്ച് പൊലിസ് ഡെപ്യുട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എസ്.അജിതാ ബേഗ ത്തിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇ.ആര്‍.ബൈജു തുടര്‍നടപടികള്‍ സ്വീകരിച്ചു.
