കാരാകുര്‍ശ്ശി : മകളുടെ വിവാഹദിനത്തില്‍ നിര്‍ധനരായ രണ്ട് രോഗികള്‍ക്ക് കൈത്താ ങ്ങേകി പൊതുപ്രവര്‍ത്തകന്‍. എന്‍.സി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിയും കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടറുമായ പി.എ.റസാക്ക് മൗലവിയാണ് നന്‍മനിറഞ്ഞ പ്രവൃത്തിയിലൂടെ സമൂഹത്തിന് മാതൃകയായത്.

ഇന്നായിരുന്നു റസാക്ക് മൗലവിയുടെ മകള്‍ മഷുഹൂദയുടെ വിവാഹം. ഫഹദാണ് വരന്‍. കാരാകുര്‍ശ്ശിയിലെ റസാക്ക് മൗലവിയുടെ വീട്ടില്‍ ലളിതമായാണ് വിവാഹം നടന്നത്. വിവാഹത്തിനുള്ള ചെലവ് ചുരുക്കിയാണ് ഒരു വലിയ തുക രണ്ട് രോഗികളുടെ ചികി ത്സചെലവിലേക്ക് നല്‍കിയത്. മകള്‍ പ്രതീക്ഷകളുടെ പുതിയ ജീവിതത്തിലേക്ക് കാലെ ടുത്ത് വെയ്ക്കു മ്പോള്‍ രോഗത്തിന് മുന്നില്‍ കാലിടറിയ രണ്ട് പേരെ ആരോഗ്യജീവിത ത്തിലേക്ക് തിരി കെ കൊണ്ടുവരാനുള്ള നല്ലപ്രവര്‍ത്തനം പ്രശംസപിടിച്ചുപറ്റി.

കാരാകു ര്‍ശ്ശി പഞ്ചായ ത്തിലെ ആശാപ്രവര്‍ത്തകയായ തൈവിളപ്പില്‍ സാഹിറയുടെ വാല്‍വ് മാറ്റി വെയ്ക്കുന്നതിനും, കുമ്പാളംകുളം കൃഷ്ണന്റെ വൃക്കി മാറ്റി വെയ്ക്കുന്ന തിനുള്ള ശസ്ത്രക്രിയ ചെലവുകളിലേക്കായി രണ്ട് ലക്ഷം രൂപാ വീതമാണ് നല്‍കിയത്. സഹായധനം എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയില്‍ നിന്നും സഹായ കമ്മിറ്റി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് അംഗവുമായ പി.മൊയ്തീന്‍കുട്ടിയും കണ്‍വീന ര്‍ രാജഗോപാല്‍ മാസ്റ്ററും ചേര്‍ന്ന് ഏറ്റുവാങ്ങി. സാഹിറയ്ക്കുള്ള സഹായധനം ഭര്‍ത്താവ് അബ്ദുട്ടിയ്ക്ക് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ കൈമാറി. എം.എല്‍.എമാരായ കെ. ശാന്തകുമാരി, എന്‍.ഷംസുദ്ദീന്‍, കെ.പ്രേംകുമാര്‍ മറ്റുരാഷ്ട്രീയ സാമൂഹിക സാംസ്‌കാ രിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തി യിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!