മണ്ണാര്‍ക്കാട് : പ്രകൃതി ചൂഷണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഒറ്റപ്പാലം സബ് കലക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡും ഒറ്റപ്പാലം, പട്ടാ മ്പി, മണ്ണാര്‍ക്കാട് താലൂക്ക് സ്‌ക്വാഡുകളും നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏഴ് വാഹനങ്ങള്‍ പിടികൂടി. പരിശോധനയില്‍ തച്ഛനാട്ടുകര, കൊപ്പം എന്നിവിടങ്ങളില്‍ അനധികൃത കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.

പട്ടാമ്പി താലൂക്കില്‍ കൊപ്പം പ്രഭാപുരത്ത് പ്രവര്‍ത്തിച്ചിരുന്ന ക്വാറിയില്‍നിന്നു രണ്ടു ടിപ്പര്‍ ലോറികളും ഒരു ഹിറ്റാച്ചിയും ഒരു ബ്രേക്കറും പിടിച്ചെടുത്തു. തിരുമിറ്റക്കോട് ഒന്ന് വില്ലേജിലെ ചെട്ടിപ്പടിയില്‍ പുഴമണല്‍ കയറ്റിവരികയായിരുന്ന കാറും ഒറ്റപ്പാലം ഒന്ന് വില്ലേജ് പരിധിയില്‍ ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട നെല്‍വയല്‍ അനധികൃതമായി നിക ത്തിക്കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രവും മണ്ണാര്‍ക്കാട് കുമരമ്പത്തൂര്‍ വട്ടമ്പലത്ത് ട്രാന്‍ സിറ്റ് പാസ്സ് ഇല്ലാതെ കല്ല് കടത്തുകയായിരുന്ന ടിപ്പര്‍ ലോറിയും പിടികൂടി.

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണം നിയമം, നദീതീര സംരക്ഷണവും മണല്‍വാരല്‍ നിയന്ത്രണവും നിയമം, 2015ലെ കെഎംഎംസി റൂള്‍സ് എന്നിവ പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ക്കും ജിയോളജി വകുപ്പിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കു മെന്ന് റവന്യു അധികൃതര്‍ അറിയിച്ചു. റവന്യു സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജിത പ്പെടുത്തുമെന്നും പ്രകൃതി ചൂഷണം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നിയമചട്ട പ്ര കാരമുള്ള നടപടികൂടി സ്വീകരിക്കുമെന്നും സബ് കലക്ടര്‍ അറിയിച്ചു. വിവിധ പ്രദേ ശങ്ങളില്‍ നടന്ന പരിശോധനകള്‍ക്ക് ഡെപ്യൂട്ടി തഹസീല്‍ദാര്‍മാരായ പി ബാബുരാജ്, പി ആര്‍ മോഹനന്‍, സി വിനോദ്, എം ടി അനുപമ, വില്ലേജ് ഓഫീസര്‍മാരായ ഷിജു വൈ ദാസ്, സി അലി എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!