കുമരംപുത്തൂര്‍ : പഞ്ചായത്തിലെ നവീകരിച്ച ചങ്ങലീരി പള്ളിപ്പാടി – മോതിക്കല്‍ റോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗഫൂല്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ 20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്. മഴയത്ത് വെള്ളക്കെട്ട് രൂപപ്പെടുന്ന ഭാഗങ്ങളില്‍ റോഡ് ഉയര്‍ത്തിയും പള്ളിപ്പടി ഭാഗത്ത് അഴുക്കുചാലും നിര്‍മിച്ചാണ് പ്രവൃത്തികള്‍ നടത്തിയത്. പള്ളിപ്പ ടിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യ ക്ഷനായി. മുന്‍ പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി, ഗ്രാമ സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍, മെമ്പര്‍ സിദ്ധീഖ് മല്ലിയില്‍, ശറഫുദ്ധീന്‍ ചെന്നാത്ത്, കാസിം വെള്ളാഞ്ചേരി, സുബൈര്‍ കോളശ്ശേരി, ഹംസപ്പു മല്ലിയില്‍,മുഹ്‌സിന്‍ ചങ്ങലീരി, അലി ചോലക്കല്‍ ,വടക്കന്‍ മുഹമ്മദ് കുട്ടി, കെ.പി.ഹസ്സന്‍, പി.ജലീല്‍, അനീസ് കുന്നക്കാലന്‍, അജ്‌വദ് തുടങ്ങിയവര്‍ സംസാരിച്ചു.