കോട്ടോപ്പാടം : അരിയൂര്‍ സൗഹൃദം വായനശാല സ്ഥാപകനും ദീര്‍ഘകാലം പ്രസിഡ ന്റുമായിരുന്ന സി.വി.അപ്പുക്കുട്ടന്‍ മാസ്റ്ററുടെ ഏഴാം ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു. വായനശാലാ ഹാളില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം പ്രമുഖ ചലച്ചിത്ര നിരൂപകന്‍ ജി.പി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം.കെ. രവീന്ദ്രനാഥ് അധ്യക്ഷനായി. പെന്‍ഷനേഴ്‌സ് യൂണിയന്‍ നേതാവ് എം.രാമകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കഥകളി കലാകാരന്‍ കെ.മുഹമ്മദാലി മാസ്റ്റര്‍, പ്രതിഭകളായ എം.കെ.മുഹമ്മദ് അന്‍ഷിദ്, അവന്തിക, ദേവനന്ദ എന്നിവരെ ആദരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.എന്‍.മോഹനന്‍ മാസ്റ്റര്‍, സംസ്ഥാന ലൈ ബ്രറി കൗണ്‍സില്‍ അംഗം എം.ഉണ്ണികൃഷ്ണന്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസി ഡന്റ് വി.അബ്ദുള്ള മാസ്റ്റര്‍, സെക്രട്ടറി പി.ഒ.കേശവന്‍ മാസ്റ്റര്‍, എസ്.ഗോപാലപിള്ള, കുസുമം ജോസഫ്, കെ.സുഭാഷ്‌കുമാര്‍, വി.സുകുമാരന്‍ മാസ്റ്റര്‍, ബാബു.കെ.ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!