മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തിലെ അംഗനവാടികളിലെ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണ ത്തിന് ശേഷം വിശ്രമിക്കാന്‍ ബെഡുകള്‍ വിതരണം ചെയ്തു. മണ്ഡലത്തില്‍ നടപ്പാക്കി വരുന്ന ഫ്ളെയിം വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമാണിത്. 625 ബെഡു കളാണ് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ അംഗനവാടികള്‍ക്കായി നല്കു ന്നത്. മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര ഗ്രാമപഞ്ചായത്ത്, അട്ടപ്പാടി ബ്ലോക്ക് എന്നീ കേന്ദ്ര ങ്ങളില്‍ നടത്തിയ വിതരണോദ്ഘാടനം എന്‍. ഷംസുദ്ദീന് എം.എല്‍.എ നിര്‍വഹിച്ചു.
മണ്ണാര്‍ക്കാട് നഗരസഭയില്‍ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്സണ്‍ പ്രസീത, കൗണ്‍സിലര്‍മാരായ മാസിദ സത്താര്‍, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ഖൈറുന്നീസ, സറഫുന്നീസ, ഖദീജ, ഉഷ, രാധാകൃഷ്ണന്, സി.ഡി.പി.ഒ നിര്‍മ്മല, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശ്രീലത, സെക്രട്ടറി സനീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തെങ്കര ഗ്രാമ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എ.ഷൗക്കത്തലി അധ്യ ക്ഷനായി.മെമ്പര്‍മാരായ കെ.പി ജഹീഫ്, നജ്മുന്നീസ, അനിത, മേരി ഷിബു, സീനത്ത്, സൂര്യ കൃഷ്ണന്, റഷീദ്, ടിന്റു സൂര്യകുമാര്‍, രാജിമോള്‍, സി പി അലി, ടി കെ ഫൈസല്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചാ യത്ത് വൈസ് പ്രസിഡന്റ് കെ.കെ മാത്യു അധ്യക്ഷനായി. ബ്ലോക്ക് മെമ്പര്‍മാരായ എം.സി ഗാന്ധി, ഷാജു പെട്ടിക്കല്‍, എം.ആര് സത്യന്, നവാസ് പഴേരി, ജോബി കുരീ ക്കാട്ടില്‍, സി.ഡി.പി.ഒ ജയന്തി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരായ വാണി ശങ്കര്‍, മുഹ്സിന, ഫനീഷ, അഞ്ജന, ധന്യ തുടങ്ങിയവര്‍ പങ്കെടുത്തു. അലനല്ലൂര്‍, കോട്ടോപ്പാ ടം, കുമരംപുത്തൂര്‍ പഞ്ചായത്തുകളിലെ വിതരണം മാര്‍ച്ച് ഒന്നിന് നടക്കും.