കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 75-ാമത് റിപ്പബ്ലിക്ക് ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. പ്രിന്‍സിപ്പാള്‍ എം.പി. സാദിഖ് ദേശീയ പതാക ഉയര്‍ത്തി. പി.ടി.എ പ്രസിഡന്റ് എ.മുഹമ്മദലി അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ പി.ശ്രീധരന്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. മുന്‍ കരസേനാ ഹവി ല്‍ദാര്‍ എന്‍.മധുസൂദനന്‍ മുഖ്യാതിഥിയായി. മാനേജര്‍ റഷീദ് കല്ലടി, സീനിയര്‍ അസിസ്റ്റ ന്റ് ഹമീദ് കൊമ്പത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് കെ.സാജിദ് ബാവ, ബാബു ആലായ ന്‍, സി.പി.വിജയന്‍, എന്‍.സി.സി ഓഫീസര്‍ സുധീഷ് ഗുപ്ത, എന്‍.എസ്.എസ് പ്രോഗ്രാം ഓ ഫീസര്‍ എന്‍.ഹബീബ് റഹ്മാന്‍, ഷിജി ജോര്‍ജ്, ജി.രഞ്ജിത, എം.പി.ഷംജിത്ത്, കെ.സി. ഗീത,ജോണ്‍ റിച്ചാര്‍ഡ്, വി.പി.സലാഹുദ്ദീന്‍, കെ.കെ.സന്തോഷ്‌കുമാര്‍, കെ.എസ്.മനോജ്, പി.ഇ.സുധ, ഇ.കെ.സൂര്യ, ടി.സ്വപ്ന, കെ.എം. മുസ്തഫ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ എന്‍.സി.സി കേഡറ്റുകള്‍,എന്‍.എസ്.എസ് വള ണ്ടിയര്‍മാര്‍,സ്‌കൗട്ട്‌സ് ആ്ന്‍ഡ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ് തുടങ്ങിയവരുടെ നേ തൃത്വത്തില്‍ കോട്ടോപ്പാടം സെന്ററിലേക്ക് ദേശീയോദ്ഗ്രഥന റാലിയും നടത്തി. ദേശഭക്തിഗാനാലാപനം,വിവിധ മത്സരങ്ങള്‍, മധുര വിതരണം എന്നിവയും നടന്നു.