മണ്ണാര്‍ക്കാട് : ജനങ്ങളുടെ വിശ്വാസത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും കാലങ്ങളായി ഇന്ത്യക്കാര്‍ കാത്തുസൂക്ഷിച്ച മതസൗ ഹാര്‍ദ്ദത്തെ തകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കരുതെന്നും സി.ഐ.ടി.യു. മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഡിവിഷന്‍ സെക്രട്ടറി കെ.പി. മസൂദ് ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കമ്മിറ്റി അംഗം പി.കെ.ഉമ്മര്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഹക്കീം മണ്ണാര്‍ക്കാട്, സി.പി.എം. ലോക്കല്‍ സെക്രട്ടറി അജീഷ് കുമാര്‍, സി.ഐ.ടി.യു നേതാക്കളായ പ്രഭാകരന്‍, ദാസപ്പന്‍, ഷഹന കല്ലടി, മിനിമോള്‍ എന്നിവര്‍ സംസാരിച്ചു. കെ.പി.അഷ്‌റഫ് സ്വാഗതവും രഘുനാഥ് നന്ദിയും പറഞ്ഞു.
