മണ്ണാര്‍ക്കാട് : ഉന്നതവിദ്യാഭ്യാസ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കി വരുന്ന ഏറ്റവും വലിയ സ്‌കോളര്‍ഷിപായ യു.ജി.സി-ജെ.ആര്‍.എഫ്. സ്വന്തമാക്കി മണ്ണാര്‍ക്കാട് എം.ഇ. എസ്. കല്ലടി കോളജിലെ ബിരുദാനന്തര ബിരുദവിദ്യാര്‍ഥി. കോളജിലെ ഒന്നാംവര്‍ഷ എം.എ. ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാര്‍ഥി പി.സാബിറാണ് യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ് നേടി കലാലയത്തിന് അഭിമാനമായത്. ജന്‍മനാ കാഴ്ചശക്തിയില്ലാത്ത സാബിര്‍ ശാരീരികമായ ബുദ്ധിമുട്ടുകളെയെല്ലാം ഇച്ഛാ ശക്തിയാല്‍ അതിജീവിച്ചാണ് ഈ ഉന്നതവിജയം കൈവരിച്ചിരിക്കുന്നത്.
ദേശീയ പരിശോധന ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ദേശീയാടിസ്ഥാനത്തില്‍ നടത്തുന്ന ദേശീയ യോഗ്യതാ പരിശോധന പരീ ക്ഷയില്‍ അസിസ്റ്റന്റ് പ്രഫസറാകുന്നതിനുള്ള യോഗ്യതയോടൊപ്പം അതാതു വിഷയ ങ്ങളില്‍ ഉന്നതമാര്‍ക്ക് ലഭിക്കുന്ന നിശ്ചിതശതമാനം വിദ്യാര്‍ഥികള്‍ക്ക് ഇതേ പരീക്ഷ യില്‍ യു.ജി.സി. നല്‍കുന്നതാണ് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ് (ജെ.ആര്‍.എഫ്). ഇത്ലഭിക്കുന്നവര്‍ക്ക് രാജ്യത്തെ ഇഷ്ടമുള്ള സര്‍വകലാശാലയിലോ റിസര്‍ച്ച് സെന്ററി ലോ പി.എച്ച്.ഡി. ഗവേഷണത്തിന് പ്രവേശനം ലഭിച്ചാല്‍ അഞ്ചു വര്‍ഷവും എല്ലാമാസം ഉയര്‍ന്ന തുക ഫെല്ലോഷിപായി ലഭിക്കും. അധ്യാപകരും രക്ഷിതാക്കളും സുഹൃത്തുക്ക ളും നല്‍കിയ പിന്തുണയാണ് ബുദ്ധിമുട്ടുകളെ തരണം ചെയ്ത് പഠനത്തില്‍ മികവു പുലര്‍ത്താന്‍ സഹായകമായതെന്ന് സാബിര്‍ പറഞ്ഞു.
മലപ്പുറം ഊരകം പാങ്ങാട്ട് അബ്ദുല്‍ റഹ്മാന്‍ – സുബൈദ ദമ്പതികളുടെ ആറ് മക്കളില്‍ ഇളയവനാണ് സാബിര്‍. കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദം പൂര്‍ത്തിയാക്കി. ഒറ്റപ്പാലം എന്‍.എസ്.എസ്. ട്രൈനിംഗ് കോളജില്‍ നിന്ന് സാമൂ ഹ്യശാസ്ത്രത്തില്‍ ബി.എഡ് കരസ്ഥമാക്കിയ സാബിര്‍ കേരള അധ്യാപക യോഗ്യത പരിശോധന നേരത്തെ നേടിയിട്ടുണ്ട്. കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം അംഗമായിരുന്നു. നിലവില്‍ കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് സ്റ്റുഡന്‍സ് ഫോറം സെക്രട്ടറിയാണ്.