ചിറ്റൂര്‍ : 44-ാമത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്ന് വൈകിട്ട് 4.30ന് ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദേവസ്വം-പാര്‍ ലമെന്ററികാര്യ-പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. എം.എല്‍.എ മാരായ കെ.ഡി പ്രസേനന്‍, കെ. ശാന്തകുമാരി, ഷാഫി പറമ്പില്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. സുജാത, ചിറ്റൂര്‍-തത്ത മംഗലം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.എല്‍ കവിത, നല്ലേപ്പിള്ളി, കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. അനീഷ്, ആര്‍. ധനരാജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. മുത്തു, രാജേഷ്, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, കോഴിക്കോട് റീജനല്‍ ജോയിന്റ് ഡയറക്ടര്‍ സുരേഷ് കുമാര്‍, ചിറ്റൂര്‍ ഗവ കോളെജ് പ്രിന്‍സിപ്പാള്‍ ഡോ. ടി. റെജി, ചിറ്റൂര്‍ വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് കെ. സുനില്‍കുമാര്‍, സീനിയര്‍ ജോയിന്റ് ഡയറക്ടര്‍(പി.എസ്) ഡോ. എം. രാമചന്ദ്രന്‍, മറ്റു ജനപ്രതിനിധികള്‍, പഞ്ചായത്ത് അംഗങ്ങള്‍, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥി കള്‍, പൂര്‍വ വിദ്യാ ര്‍ത്ഥികള്‍, പി.ടി.എ അംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
129 പോയിന്റുമായി തൃശൂരും കോഴിക്കോടും മുന്നില്‍
പാലക്കാടിന് 107 പോയിന്റ്
ചിറ്റൂരില്‍ നടക്കുന്ന 44-ാമത് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവത്തില്‍ ഡിസംബര്‍ അഞ്ചിന് വൈകിട്ട് 5.30 വരെയുള്ള ഫലം അനുസരിച്ച് 129 പോയിന്റുമായി തൃശൂരും കോഴിക്കോടും മുന്നേറുന്നു. 127 പോയിന്റുമായി മലപ്പുറം ജില്ലയാണ് തൊട്ടു പിന്നാലെയുള്ളത്. 107 പോയിന്റുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുണ്ട്. സ്‌കൂള്‍ തലത്തില്‍ 123 പോയിന്റുകളുമായി കൊടുങ്ങല്ലൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളാണ് മുന്നി ട്ടുനില്‍ക്കുന്നത്. 115 പോയിന്റുകളുമായി കോഴിക്കോട് ടെക്നിക്കല്‍ ഹൈസ്‌കൂള്‍ തൊട്ടു പുറകിലുണ്ട്. 109 പോയിന്റുമായി കോക്കൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളും 101 പോയിന്റുമായി ഷൊര്‍ണൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളും മാറ്റുരക്കുന്നുണ്ട്. വിവിധ വേദികളിലായി 28 മത്സര ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്.