കോട്ടോപ്പാടം: പഞ്ചായത്തില്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ സംരംഭക, ദാരിദ്ര്യലഘൂ കരണ, ലഘുസമ്പാദ്യ പദ്ധതിയുടേയും ഭാഗമായി രൂപീകരിച്ച ജെ.എല്‍.ജി ഗ്രൂപ്പ് ലീഡര്‍മാര്‍ക്കും അംഗങ്ങള്‍ക്കുമായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. കടമ്പ ഴിപ്പുറം ഐ.സി.ഡി.സി ചെയര്‍മാന്‍ ചോലയില്‍ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. കൊടക്കാട് ഇഎംഎസ് പൊതുജനവായനശാല ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ പഞ്ചാ യത്ത് അംഗം സി.കെ സല്‍മത്ത് അധ്യക്ഷയായി. സോഫ്‌കോ അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ കെ.രേഷ്മ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എന്‍.സത്യഭാമ, പി.സി സൈനബ, എന്‍.ജമാലുദ്ദീന്‍, സി.രാമന്‍കുട്ടി, കോര്‍ഡിനേറ്റര്‍ പി ബിന്ദു എന്നിവര്‍ സംസാരിച്ചു. എന്‍.ജി.ഒ. നാഷണല്‍ കോണ്‍ഫെഡറേഷന്‍, നബാര്‍ഡ്, ശ്രീകൃഷ്ണപുരം സോഫ്‌കോ എന്നിവയുട സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.