പാലക്കാട്: പുതുവത്സര ആഘോഷങ്ങള്‍ അതിരുവിടരുതെന്ന നിര്‍ദേശവുമായി പൊ ലിസ്. ആഘോഷങ്ങള്‍ നല്ലരീതിയില്‍ നടത്തുന്നതിനും നിയന്ത്രിക്കുന്നതിനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും പൊലിസ് പൂര്‍ണ സജ്ജരാണെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു. പുതുവത്സര ആഘോഷങ്ങള്‍ നിയന്ത്രിക്കുന്നതിന് മാത്രമായി ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ എട്ട് ഡി.വൈ.എസ്.പി.മാര്‍, 145 എസ്. ഐമാര്‍, 1225 പൊലിസുകാര്‍, 92 വനിതാ പൊലിസുകാര്‍ എന്നിവരുള്‍പ്പടെ 1500 ഓളം ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിരീക്ഷിക്കുന്നതിനും ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം, പൊതുസ്ഥലത്തുള്ള മദ്യ പാനം എന്നിവ തടയുന്നതിനും വാഹന പരിശോധന നടത്തുന്നതിനും അതിര്‍ത്തി സുരക്ഷ ശക്തമാക്കുന്നതിനും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ജില്ലയില്‍ പലഭാഗങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, ക്ലബുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് പുതുവത്സരാഘോഷങ്ങളും, ഡി.ജെ. പാര്‍ട്ടികളും നടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനാല്‍ ആഘോഷങ്ങളില്‍ നിരോധിത മയക്കുമരുന്നുകളും ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കാനുള്ള സാധ്യതയും മുന്നില്‍ കണ്ട് ഇവിടങ്ങളില്‍ പ്ര ത്യേക പൊലിസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ സ്ഥാപന അധികാരികളെ കൂടി പ്രതി ചേര്‍ത്ത് നിയമനടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. ആഘോഷങ്ങ ളുടെ ഭാഗമായി പൊതുവഴികളില്‍ പടക്കം പൊട്ടിക്കുന്നവര്‍ക്കെതിരെയും പൊതുനിര ത്തുകളില്‍ എഴുതുന്നവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും. കൂടാതെ മൈക്ക്, പടക്കം എന്നിവയുടെ ഉപയോഗത്തെ കുറിച്ചുള്ള ഉത്തരവുകള്‍ ലംഘിക്കുന്ന വര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും. പുതുവത്സര ആഘോഷങ്ങള്‍ രാത്രി 11ന് മുമ്പായി അവസാനിപ്പിക്കേണ്ടതും ബാറുകള്‍ രാത്രി 11ന് തന്നെ അടയ്‌ക്കേ ണ്ടതാണെന്നും ജില്ലാ പൊലിസ് മേധാവി അറിയിച്ചു.