കുമരംപുത്തൂര്‍: കുളപ്പാടം പുലരി ക്ലബ് ആന്‍ഡ് ലൈബ്രറിയും നൂര്‍ ഐ ക്ലിനിക് ആന്‍ ഡ് ഒപ്റ്റിക്കല്‍സും സംയുക്തമായി സൗജന്യ നേത്രപരിശോധന തിമിര നിര്‍ണയ ക്യാം പ് സംഘടിപ്പിച്ചു. പുലരി ക്ലബില്‍ നടന്ന ക്യാംപ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍ അധ്യ ക്ഷനായി. എക്‌സിക്യുട്ടീവ് അംഗങ്ങളായ വേണുഗോപാല്‍, സുബ്രഹ്മണ്യന്‍, സിദ്ദീഖ് മല്ലിയില്‍, സന്തോഷ്‌കുമാര്‍, ഷരീഫ്, ഗിരീഷ്, പ്രവീണ്‍, ലൈബ്രേറിയന്‍ ഗിരീഷ്, സമദ്, കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ദേവദാസ്, ക്ലബ് സെക്രട്ടറി ശങ്കരനാരായണ ന്‍, അജീഷ്, ക്ലിനിക് മാനേജര്‍ നിസാര്‍ എന്നിവര്‍ സംസാരിച്ചു.