എടത്തനാട്ടുകര: കേരള സംസ്ഥാന പി.ടി.എ. അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ മികച്ച പി.ടിഎ. കമ്മറ്റിക്കുള്ള പുരസ്‌കാരം എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ചു. പാഠ്യ, പാഠ്യേതര രംഗങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന സ്‌കൂളില്‍ ഓരോ വര്‍ഷവും വിദ്യാഥികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചതും ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായി ‘ചമയം 2സ23’ ജില്ലാ സൗഹൃദോത്സവം സംഘടിപ്പിച്ചതും അവാര്‍ഡിന് പരിഗണിച്ചു.

എം.പി., എം.എല്‍.എ., തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൂര്‍വ വിദ്യാര്‍ഥി അസോസി യേഷനുകള്‍, സന്നദ്ധ സംഘടനകള്‍, വ്യാപാരികൂട്ടായ്മകള്‍, പ്രവാസി സംഘടനകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ സ്‌കൂളില്‍ വിവിധ നിര്‍മാണങ്ങളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിയതും പി.ടി.എ.യുടെയും അധ്യാപകരുടെയും ശ്രമഫലമായി തുടര്‍ച്ചയായി എസ്.എസ്.എല്‍.സി., പ്ലസ് ടു പരീ ക്ഷകളില്‍ മികച്ച വിജയം കൈവരിച്ചതും അവാര്‍ഡിന് പരിഗണിച്ചു.എന്‍.എസ്.എസ്, എസ്.പി.സി, ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, യു.പി. വിഭാഗം സ്‌കൗട്ട് ആന്റ് ഗൈ ഡ്‌സ്, ലിറ്റില്‍ കൈറ്റ്‌സ്, ഹെല്‍ത്ത് ക്ലബ്, ജൂനിയര്‍ റെഡ് ക്രോസ്സ്, സൗഹൃദ ക്ലബ്ബ്, സ ഹ്യാദ്രി പരിസ്ഥിതി ക്ലബ്ബ്, ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, സാമൂഹ്യ ശാസ്ത്രം, ഗണിതം, അറബിക്, മ്യൂസിക്, സംസ്‌കൃതം, മലയാളം, ഹ്യൂമന്‍ റൈറ്റ്‌സ് ക്ലബ്ബുകള്‍, വിദ്യാരംഗം കലാ സാഹിത്യവേദി, സ്‌കൂള്‍ പാര്‍ലമെന്റ് തുടങ്ങിയവക്ക് കീഴില്‍ സംഘടിപ്പിച്ച വൈവിധ്യമാര്‍ന്ന പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളും അവാര്‍ഡിനായി പരിഗണിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെ, മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലും പാലക്കാട് റവന്യു ജില്ലയിലും മികച്ച പി.ടി.എ. കമ്മറ്റിക്കുള്ള പുരസ്‌കാരവും സ്‌കൂളിന് ലഭിച്ചു. സമ്മാന ത്തുകയായി 85000 രൂപയും (എണ്‍പത്തയ്യായിരം) ഈ വര്‍ഷം സ്‌കൂളിന് ലഭിച്ചിരുന്നു. പ്രിന്‍സിപ്പാള്‍ എസ്. പ്രതീഭ, പ്രധാനാധ്യാപകന്‍ പി. റഹ്മത്ത്, പി.ടി.എ. പ്രസിഡന്റ് കരീം പടുകുണ്ടില്‍, വൈസ് പ്രസിഡന്റ് സി.ടി. രവീന്ദ്രന്‍, എം.പി.ടി.എ. പ്രസിഡന്റ് ടി.പി. സൈനബ, എസ്. എം.സി. ചെയര്‍മാന്‍ സിദ്ദീഖ് പാലത്തിങ്ങല്‍ എന്നിവരാണ് പ്രവര്‍ത്തന ങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ച് മുന്‍ നിയമ സഭാ സ്പീക്കര്‍ അഡ്വ.തേറമ്പില്‍ രാമകൃഷ്ണനില്‍ നിന്നും സ്‌കൂള്‍ അധികാരികള്‍ അവാര്‍ഡ് എറ്റുവാ ങ്ങി. ജസ്റ്റിസ് കമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. പ്രൊഫ. വിജി തമ്പി അധ്യക്ഷനായി. പി. ടി.എ. പ്രസിഡന്റ് കരീം പടുകുണ്ടില്‍, പി.ടി.എ. എക്സിക്യുട്ടീവ് അംഗം കെ. ധര്‍മ പ്രസാദ്, എസ്.എം.സി. എക്സിക്യുട്ടീവ് അംഗം വി. അബ്ദുല്‍ ഗഫുര്‍, പ്രധാനാധ്യാകന്‍ പി. റഹ് മത്ത്, സ്റ്റാഫ് സെക്രട്ടറിമാരായ കെ. ശിവദാസന്‍, വി.പി. അബുബക്കര്‍, അധ്യാപക രായ പി. അബ്ദുല്‍ ലത്തീഫ്, സി.ജി. വിപിന്‍, പി. അബ്ദുസ്സലാം, കെ. അബ്ദുള്ള എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!