അലനല്ലൂര്‍ : ലഹരി വിപത്ത് തടയാന്‍ നിയമസഭ പുതിയ നിയമ നിര്‍മാണം നടത്ത ണമെന്ന് വിസ്ഡം യൂത്ത് അലനല്ലൂര്‍ മണ്ഡലം ‘തസ്വ്ഫിയ’ പ്രചാരണ ഉദ്ഘാടനം ആവശ്യപ്പെട്ടു.’യുവത്വം നിര്‍വചിക്കപ്പെടുന്നു’ എന്ന പ്രമേയത്തില്‍ വിസ്ഡം യൂത്ത് ഫെബ്രുവരി 10,11 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന കേരള യൂത്ത് കോണ്‍ഫറന്‍ സിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച സമ്മേളനം വിസ്ഡം സംസ്ഥാന സെക്രട്ടറി പ്രൊഫ. ഹാരിസ് ബിന്‍ സലീം ഉദ്ഘാടനം ചെയ്തു. വിസ്ഡം അലനല്ലൂര്‍ മണ്ഡലം പ്രസി ഡന്റ് വി ഷൗക്കത്തലി അന്‍സാരി അധ്യക്ഷനായി. മഹല്ലുകളിലും കുടുംബത്തിലും ലഹരിക്കെതിരെയുള്ള പ്രതിരോധം ആവശ്യമാണ്. ധാര്‍മ്മികത നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കുടുംബ സംവിധാനത്തെ തകര്‍ക്കാന്‍ കാരണമാകുന്ന ഏത് ചിന്താധാരകളും സമൂഹത്തിന്റെ പിന്നോട്ട് പോക്കിന് മാത്രമേ കാരണമാവുക യുള്ളുവെന്ന് സമ്മേളനം വ്യക്തമാക്കി. സമ്മേളനത്തിന്റെ ഭാഗമായി ലക്ഷം രൂപയുടെ സമ്മാനങ്ങള്‍ നല്‍കുന്ന ടാലന്റ് ലീഗ് വൈജ്ഞാനിക മത്സരങ്ങള്‍ ജില്ലാ വൈസ് പ്രസി ഡന്റ് കെ ഉണ്ണീന്‍ ബാപ്പു മാസ്റ്റര്‍ പ്രഖ്യാപിച്ചു.ജാമിഅഃ അല്‍ ഹിന്ദ് പ്രൊഫസര്‍ ടി.കെ ത്വല്‍ഹത്ത് സ്വലാഹി, വിസ്ഡം ജില്ലാ ജോയിന്റ് സെക്രട്ടറി ടി.കെ സദഖത്തുള്ള, മണ്ഡ ലം സെക്രട്ടറി എം സുധീര്‍ ഉമ്മര്‍, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി കെ.പി സുല്‍ഫീ ക്കര്‍, വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി കെ ഷിഹാസ്, സി നൗഷാദ് എന്നിവര്‍ സംസാരി ച്ചു.