പാലക്കാട് : ഗതാഗത നിയമ ലംഘനം കണ്ടെത്തുന്ന എ.ഐ കാമറകളില്‍ നിന്നും ഉന്നത രെ ഒഴിവാക്കി യാതൊരു ഉത്തരവും ഇറക്കിയിട്ടില്ലെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീ ഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.നിയമം കൊണ്ട് പൗരന്‍മാരെ രണ്ട് തട്ടിലാക്കുകയാണെന്നും ക്യാമറാ പിടിയില്‍ നിന്നും ഉന്നതരെ ഒഴി വാക്കുകയാണെന്നും ആരോപിച്ച് സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ആക്ടിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് വിശദീകരണം. ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാന ത്തില്‍ കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. പൊതു പ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത സമര്‍പ്പിച്ച പരാതിയിലാണ് നടപടി.