മണ്ണാര്‍ക്കാട്: വീട്ടമ്മയെ കൊടുവാള്‍കൊണ്ട് വെട്ടിയും കല്ലുകൊണ്ട് കുത്തിയും കൊല പ്പെടുത്തിയെന്ന കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി പാലാംപട്ട ഈയ്യമ്പലം അക്ഷര കോളനി യിലെ ഫാത്തിമ(48) കൊല്ലപ്പെട്ട കേസിലാണ് പാലാംപട്ട ലക്ഷംവീട് കോളനിയില്‍ അ ച്ചിപ്ര വീട്ടില്‍ റഷീദ് (33) കുറ്റക്കാരനാണെന്ന് മണ്ണാര്‍ക്കാട് എസ്.എസി, എസ്.ടി. കോട തി ജഡ്ജി ജോമോന്‍ ജോണ്‍ കണ്ടെത്തിയത്. 2011 ജൂണ്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഫാത്തിമയും റഷീദിന്റെ പിതാവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതുസം ബന്ധിച്ച വൈരാഗ്യമാണ് കൊലപാതകത്തിലെത്തിയത്. സംഭവ ദിവസം ഫാത്തിമ യുടെ വീട്ടിലെത്തിയ റഷീദ് ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരെ കരിങ്കല്ലുകൊണ്ട് കുത്തിയും കൊടുവാള്‍കൊണ്ട് വെട്ടുകയുമായിരുന്നു. കഴുത്തിലും ശരീരത്തിലും കൈകാലുകളിലും വെട്ടേറ്റ ഫാത്തിമ മരിച്ചു. അന്നത്തെ മണ്ണാര്‍ക്കാട് സി.ഐ ആയി രുന്ന ടി.എസ്.സിനോജാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണ നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള ഹൈക്കോടതി നിര്‍ദേശത്തെ തു ടര്‍ന്നാണ് ജില്ലാ എസ്.സി, എസ്.ടി. സ്പെഷ്യല്‍ കോടതി കേസ് പരിഗണിച്ചത്. പ്രോസി ക്യൂഷന് വേണ്ടി അഡ്വ. പി. ജയന്‍, കെ.ദീപ എന്നിവര്‍ ഹാജരായി.