മണ്ണാര്‍ക്കാട് : യു.ഡി.എഫ്. ഭരിക്കുന്ന അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സ മിതിയില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിക്കൊരുങ്ങുന്നു. ബ്ലോക്ക് കോണ്‍ ഗ്രസ് പ്രസിഡന്റും ബാങ്ക് വൈസ് പ്രസിഡന്റുമായ അസീസ് ഭീമനാടിന്റെ നേതൃത്വ ത്തില്‍ ആറ് പേരാണ് രാജിവെക്കാന്‍ തീരുമാനിച്ചത്. ബാങ്കില്‍ സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള യു.ഡി.എഫ്. തീരുമാനവും പത്ത് ദിവസ വേതനക്കാരെ പിരിച്ചുവിടണ മെന്ന അസി.രജിസ്ട്രാറുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കോട്ടോപ്പാടത്തെ മുസ്‌ലിം ലീഗ് നേതൃത്വം തയാറാകാത്തതിനുമെതിരെയാണ് രാജിവെയ്ക്കാന്‍ തീരുമാനമെടുത്തതെ ന്ന് അസീസ് ഭീമനാട് പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രാജി തീരുമാനം അംഗീകരി ച്ചാല്‍ ഉടന്‍ രാജിവെയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. താല്‍ക്കാലിക ജീവനക്കാര്‍ക്ക് നല്‍കിയ ശമ്പളം ഡയറക്ടര്‍മാര്‍ സ്വന്തം നിലയില്‍ നല്‍കണമെന്നാണ് സഹകരണ വ കുപ്പ് നിര്‍ദേശം. ഈ ബാധ്യത ഏല്‍ക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. അ തേ സമയം താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യത്തില്‍ സഹകരണ വകു പ്പ് അംഗീകരിക്കുന്നവരെ മാത്രം നിലനിര്‍ത്തുമെന്ന് ബാങ്ക് പ്രസിഡന്റും കോട്ടോപ്പാടം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റുമായ ഹസന്‍ പാറശ്ശേരി പറഞ്ഞു. സാമ്പത്തിക അച്ചടക്കം പാലിച്ചും പ്രതിസന്ധികള്‍ മറികടക്കാന്‍ വായ്പാ തിരിച്ചടവ് കാര്യക്ഷമാക്കി യെല്ലാമാണ് മുന്നോട്ട് പോകുന്നത്. ഭരണസമിതി അംഗങ്ങളും ജീവനക്കാരുമെല്ലാം ചേ ര്‍ന്ന് നടത്തുന്ന ഫീല്‍ഡ് പ്രവര്‍ത്തനത്തിന്റെ ഗുണഫലങ്ങളുണ്ടെന്നും തിങ്കളാഴ്ച ബാങ്ക് ഭരണ സമിതി യോഗം ചേരുമെന്നും ഹസന്‍ പാറശ്ശേരി അറിയിച്ചു. 13 ഡയറക്ടര്‍മാരില്‍ ആറ് പേരാണ് കോണ്‍ഗ്രസിനുള്ളത്.