മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 90.22 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 70.22 കോടി രൂപ പെന്‍ഷന്‍ വിതരണത്തിനാണ്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോ ടി രൂപയും അനുവദിച്ചു. ഈ മാസം ആദ്യം 30 കോടി നല്‍കിയിരുന്നു. കോര്‍പറേഷന് ഈ വര്‍ഷത്തെ ബജറ്റ് വിഹിതം 900 കോടി രൂപയാണ്. ഈ വര്‍ഷം ഇതുവരെ1234.16 കോടി അനുവദിച്ചു. രണ്ടാം പിണറായി സര്‍ക്കാര്‍ 4933.22 കോടി രൂപയാണ് കെ.എസ്. ആര്‍.ടി.സിക്ക് സഹായമായി നല്‍കിയത്. ഏഴര വര്‍ഷത്തിനുള്ളില്‍ എല്‍.ഡി.എഫ് സര്‍ക്കാരുകള്‍ 9886.22 കോടി രൂപയാണ് ആകെ നല്‍കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!