മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങിനിടെയുണ്ടാ യ കൂട്ടത്തല്ലില്‍ അഞ്ചോളം വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനും പരിക്ക്. പടക്കം പൊട്ടിച്ചതുമായി ബന്ധിപ്പെട്ട് ചങ്ങലീരി സ്വദേശിക്കും മറ്റു മൂന്ന് അധ്യാപകര്‍ക്കു മെതിരെ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു. നെല്ലിപ്പുഴ നജാത്ത് സ്‌കൂളിലെ മുഖ്യ വേദിയില്‍ സമ്മാനദാന ചടങ്ങ് നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി പത്തിനാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം പതിനഞ്ചുമിനുട്ടോളം നീണ്ടുനിന്നു. വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലാണ് ചേരിതിരിഞ്ഞ് തമ്മില്‍ തല്ലിയത്. കസേരകളും മേശകളും തകര്‍ക്കപ്പെട്ടു. കസേര ഉപയോഗിച്ചുള്ള അടിയിലും ഏറിലുമാണ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റത്. ഇതില്‍ ഡി.എച്ച്.എസ്.എസിലെ ഒരു പ്ലസ്ടു വിദ്യാര്‍ഥിയു ടെ നെറ്റിക്കും എം.ഇ.എസ് സ്‌കൂളിലെ ഒരു അധ്യാപകന്റെ കൈയിനും മുറിവുപറ്റി യതിനാല്‍ ആശുപത്രിയിലെത്തിച്ച് തുന്നലിടേണ്ടിവന്നു. വിജയികളായ സ്‌കൂളുകള്‍ക്ക് ട്രോഫി നല്‍കുന്നതിനിടെയാണ് പടക്കം പൊട്ടിക്കലുണ്ടായതും വാക്ക് തര്‍ക്കം രൂക്ഷ മായതും. ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങ ള്‍ക്കിടയില്‍ പടക്കംപൊട്ടിച്ചതും പരിഭ്രാന്തിപരത്തി. കലോത്സവത്തിനിടെ യാതൊരു അനുമതിപത്രവും ഇല്ലാതെ അശ്രദ്ധമായി പടക്കം പൊട്ടിച്ചതിനാണ് നാലു അധ്യാപകര്‍ ക്കെതിര കേസെടുത്തിട്ടുള്ളതെന്ന് സി.ഐ എ.അജീഷ് പറഞ്ഞു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.സി.ടി.വി ദൃശ്യം പരിശോധിച്ച് കൃത്യമായ റിപ്പോര്‍ട്ട് നല്‍കാന്‍ കലോ ത്സവം നടന്ന സ്‌കൂളിലെ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉപജില്ലാ വിദ്യാ ഭ്യാസ ഓഫീസര്‍ സി. അബൂബക്കര്‍ പറഞ്ഞു. കലോത്സവം തുടങ്ങിയ രണ്ടാം ദിവസം മുതല്‍ തന്നെ വിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെറിയ തോതില്‍ അടിപിടിയുമുണ്ടായിരുന്നു.