മണ്ണാര്‍ക്കാട്: വീട്ടമ്മയെ മാനഹാനിപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിന് രണ്ടുവ ര്‍ഷം മൂന്നുമാസം തടവും 20,500 രൂപ പിഴ അടയ്ക്കുവാനും കോടതി വിധിച്ചു. ചേറുങ്കു ളം കരിമ്പന്‍കുന്ന് ചേലപ്പാറ വീട്ടില്‍ സാബു (37)നെയാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ശിക്ഷിച്ചത്. വിവിധ വകുപ്പു കളിലായാണ് ശിക്ഷ. പിഴ അടയ്ക്കാത്ത പക്ഷം ആറുമാസത്തെ അധിക കഠിന തടവും അനുഭവിക്കണം. 2023 ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്തേ ക്ക് അതിക്രമിച്ചുകയറി വീട്ടമ്മയെ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് കേസ്. മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ ഡി.വൈ. എസ്.പി. വി.എ കൃഷ്ണദാസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഗ്രേഡ് എ.എസ്.ഐമാരായ പ്രിന്‍സ്മോന്‍, ജ്യോതിലക്ഷ്മി എന്നിവര്‍ അന്വേഷണഉദ്യോഗസ്ഥനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജയന്‍ ഹാജരായി. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സുഭാഷിണി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.
