മണ്ണാര്‍ക്കാട് : നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും ഒരു ലോഡ് നിരോധിത പുകയില ഉല്‍പ്പ ന്നം പിടികൂടി. എലുമ്പുലാശ്ശേരിയില്‍ ഇന്ന് രാത്രി 8.30ഓടെയായിരുന്നു സംഭവം. എക്‌ സൈസിന് ലഭിച്ച രഹസ്യവിവരം കൈമാറിയതനുസരിച്ച് മണ്ണാര്‍ക്കാട് പൊലിസെത്തി ലോറി പരിശോധിക്കുകയായിരുന്നു. വാഹനത്തില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് വിവരം.ഗോതമ്പ്, റവ ഉള്‍പ്പടെയുള്ള ഭക്ഷ്യസാധനങ്ങളുടെ ചാക്കുകള്‍ ലോറിയിലുണ്ടാ യിരുന്നു. ഇതിനിടയിലാണ് 125 ചാക്കുകളിലായി ഒരു ലക്ഷത്തി എണ്‍പതിനായിര ത്തോളം പാക്കറ്റ് ഹാന്‍സ് സൂക്ഷിച്ചിരുന്നത്. പിടികൂടിയ ലഹരിവസ്തുവിന് ഏകദേശം 36 ലക്ഷം രൂപ വിലമതിക്കും. മണ്ണാര്‍ക്കാട് സി.ഐ. എ.അജീഷിന്റെ നിര്‍ദേശാനുസരണം എസ്.ഐ. വി.വിവേക്, എ.എസ്.ഐ. ശ്യാംകുമാര്‍, സിവില്‍ പൊലിസ് ഓഫിസര്‍ വിനോ ദ്.വി.നായര്‍ എന്നിവരടങ്ങുന്ന സംഘമാണ് ലഹരിവസ്തുക്കളും ലോറിയും കസ്റ്റഡിയി ലെടുത്തത്. തുടര്‍ന്ന് വാഹനം മണ്ണാര്‍ക്കാട് സ്‌റ്റേഷനിലേക്ക് എത്തിക്കുകയും ചെയ്തു. എലുമ്പുലാശ്ശേരിയില്‍ ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച മുതല്‍ ലോറി നിര്‍ത്തിയിട്ടിരു ന്നതായി പറയുന്നു. സംഭവത്തില്‍ പൊലിസ് അന്വേഷണം തുടങ്ങി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!