മണ്ണാര്‍ക്കാട്: അനല്ലൂരില്‍ വീടിന് തീപ്പിടിച്ച സംഭവത്തില്‍ വന്‍ ദുരന്തമൊഴിവായത് മണ്ണാര്‍ക്കാട് അഗ്‌നി രക്ഷാ നിലയത്തിലെ ഹോം ഗാര്‍ഡിന്റെ സമയോചിത ഇടപെടല്‍ മൂലം. തീ പിടിച്ച വീട്ടില്‍ നിന്നും അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ സാഹസികമായി പുറത്തെത്തിച്ചത് അന്‍സല്‍ ബാബുവിന്റെ നേതൃത്യത്തിലാണ്. അപകടം നടന്ന വീടി ന് കുറച്ചു മാറിയാണ് തേവരെ കളത്തില്‍ അന്‍സല്‍ ബാബു താമസിക്കുന്നത്. സുഹൃ ത്തുക്കള്‍ വിവരം അറിയിച്ചതോടെ ഇദ്ദേഹം ഉടനെ സ്ഥലത്തെത്തി. ഈ സമയം ഓടിട്ട രണ്ടു നില വീടിന്റെ താഴെ ഭാഗം കത്തുകയായിരുന്നു. അടുക്കളയില്‍ പാചകവാതക സിലിണ്ടര്‍ ഉള്ളതിനാല്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയായിരുന്നു ആളു കള്‍ . സിലിണ്ടര്‍ പൊട്ടിത്തെറിച്ചാല്‍ കൂടുതല്‍ അപകടമാവുമെന്ന് മനസിലാക്കിയ അന്‍സല്‍ ബാബു സുഹൃത്തുക്കളുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്തു കയറി. സിലിണ്ടര്‍ ഊരി ഉടന്‍ പുറത്തെത്തിക്കുകയായിരുന്നു. സൈനിക സേവനത്തി നുശേഷം അന്‍സല്‍ ബാബു ഹോം ഗാര്‍ഡ് ആയി അഗ്‌നി രക്ഷാ നിലയത്തില്‍ ജോലി ചെയ്തു വരികയാണ്. നാട്ടുകാരുടെ സഹായത്തോടെ തീയണക്കുന്നതിനും നേതൃത്വം നല്‍കി. അലമാരയിലുണ്ടായിരുന്ന സാധനങ്ങളും മറ്റു ഗൃഹോപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!