അലനല്ലൂര്‍ : അലനല്ലൂരില്‍ വീടിന് തീപ്പിടിച്ചു. വീട്ടിലുണ്ടായിരുന്ന വയോധിക സംഭവം കണ്ട് കുഴഞ്ഞു വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊടിയന്‍ കുന്നില്‍ വേണാട്ട് വീട്ടില്‍ അമ്മു അമ്മ (71) ആണ് മരിച്ചത്. ബുധനാഴ്ച വൈ കുന്നേരം ഏഴിനാണ് സംഭവം. വീടിനോടു ചേര്‍ന്നുള്ള റബര്‍ പുകപ്പുരയില്‍ നിന്നാണ് തീപ്പടര്‍ന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ മകന്‍ ജയന്‍ കൃഷ്ണന്‍ പുറത്തു പോയതിനാല്‍ അമ്മു അമ്മ മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. ഇവര്‍ ശബ്ദമുണ്ടാക്കിയതോ ടെ നാട്ടുകാര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. അഗ്‌നി രക്ഷാ സേനയെയും വിവരം അറി യിക്കുകയായിരുന്നു. അപകടം നടന്ന വീടിനു സമീപത്ത് താമസിക്കുന്ന മണ്ണാര്‍ക്കാട് അഗ്‌നി രക്ഷാ നിലയത്തിലെ അന്‍സല്‍ ബാബുവും ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തി. വീടിനോട് ചേര്‍ന്നുള്ള അടുക്കള വശത്ത് തീ പടര്‍ന്നുപിടിച്ചതോടെ അടുക്കളയിലുണ്ടാ യിരുന്ന ഗ്യാസ് സിലിണ്ടര്‍ മാറ്റാനാവാതെ ജനങ്ങള്‍ പരിഭ്രാന്താരായി നില്‍ക്കുകയായി രുന്നു. അന്‍സല്‍ ബാബു ഉടന്‍ തന്നെ സാഹസികമായി വീടിനുള്ളില്‍ കടന്ന് പാചക വാതകസിലിണ്ടര്‍ സുരക്ഷിതമായി പുറത്തേക്ക് എത്തിച്ചു. വന്‍ ദുരന്തമാണ് ഇതിലൂടെ ഒഴിവായത്. ഇദ്ദേഹത്തെ സഹായിക്കാനായി ആണിക്കോട്ടില്‍ വിജയന്‍ എന്നയാളും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ തീയണക്കാന്‍ ശ്രമിച്ചു. വീട് കത്തുന്നത് കണ്ട് സ്തബ്ധയായ അമ്മു അമ്മ ഇതിനിടെ കുഴഞ്ഞു വീഴുകയും ചെയ്തു. നാട്ടു കാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഗ്‌നി രക്ഷാ സേനയുടെ വാഹനം സ്ഥലത്തെത്തിയെങ്കിലും ഇടുങ്ങിയ വിഴമൂലംവീടിന് സമീപമെത്തിച്ചേരാനും വെള്ളം പമ്പു ചെയ്യാനും സാധിച്ചില്ല. സേനാംഗങ്ങള്‍ ഉടന്‍ തന്നെ സമീപ വീടുകളില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീക്കെ ടുത്തുകയായിരുന്നു. മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി. സുല്‍ഫീസ് ഇബ്രാഹിം, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ പി. ജയരാജന്‍ എന്നിവരുടെ നേതൃത്വത്തിലാ യിരുന്നു രക്ഷാപ്രവര്‍ത്തനം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി. സുരേഷ് കുമാര്‍, ഒ.എസ്. സുഭാഷ് ,കെ.വി. സുജിത്ത് , എം.ആര്‍.രാ ഗില്‍, ഹോം ഗാര്‍ഡ് അനില്‍ കുമാര്‍ എന്നിവരും രക്ഷാപ്രവര്‍ ത്തനത്തില്‍ പങ്കാളികളായി.