മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ഒഴുകുപാറ മഠത്തില്‍കുണ്ട് പ്രദേശത്ത് താമസിക്കുന്ന പൂന്തുരുത്തിവീട്ടില്‍ ശിവശങ്കരന്റെ (മണി – 55 ) തിരോധാനവുമായി ബന്ധപ്പെട്ട് ആ ക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. മുജീബ് മല്ലിയില്‍ ചെയര്‍മാനും.വാര്‍ഡ് മെമ്പര്‍ ആഴ്വാഞ്ചേരി ഹരിദാസന്‍ കണ്‍വീനറുമായ 12അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.
ശിവശങ്കരന്‍ തിരുവാഴിയോട് കള്ള്ഷാപ്പിലെ ജോലിക്കാരനാണ്. കഴിഞ്ഞമാസം 17ന് രാവിലെ വീട്ടില്‍ നിന്നും ജോലിക്ക് പോയിരുന്നു. ജോലിക്ക് എത്തിയശേഷം മണ്ണാര്‍ ക്കാട് ഭാഗത്തേക്ക് ബസ് കയറി പോയതായി നാട്ടുകാര്‍ പറയുന്നു. പിന്നീട് തിരിച്ചെത്തി യിട്ടില്ല. മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരുന്നു. കാണാതായി ഇത്രയും ദിവസമായിട്ടും ഇദ്ദേഹത്തെകുറിച്ച് ഒരു വിവരവും ലഭ്യമായി ട്ടില്ല. അധികാരികള്‍ വേണ്ടനടപടികള്‍ സ്വീകരിക്കണമെന്നും, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഇയാളെ കണ്ടെത്തുന്നതിനുള്ള സത്വര നടപടികള്‍ സ്വീകരി ക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ വിവിധ പാര്‍ട്ടി നേതാ ക്കളായ ഐലക്കര മുഹമ്മദലി, എ.കെ. അബ്ദുല്‍ അസീസ്, പി.കെ. സൂര്യകുമാര്‍ എന്നി വര്‍ സംസാരിച്ചു.
തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും ജനപ്രതിനിധികളും ഇന്നലെ മണ്ണാര്‍ ക്കാട് സ്റ്റേഷനിലെത്തി സി.ഐ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് കെ.കെ. ലക്ഷ്മിക്കുട്ടി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരി യൂര്‍, സി.പി.എം. നേതാവ് ജി. സുരേഷ്‌കുമാര്‍, കുമരംപുത്തൂര്‍ സര്‍വീസ് സഹ കരണ ബാങ്ക് പ്രസിഡന്റ് എന്‍. മണികണ്ഠന്‍, എന്നിവര്‍ പങ്കെടുത്തു. സൈബര്‍സെല്‍മുഖേന അന്വേഷണം ഊര്‍ജിതമാക്കാമെന്ന ഉറപ്പ് സി.ഐ. നല്‍കി. ഇതിലും പരിഹാരമാകാത്ത പക്ഷം എസ്.പി.ക്കും കളക്ടര്‍ക്കും മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്കും പരാതി നല്‍കാ നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം.