മണ്ണാര്‍ക്കാട് : വിമുക്തി മിഷന്റെ ഭാഗമായി മണ്ണാര്‍ക്കാട് എക്‌സൈസ് റെയ്ഞ്ച് തച്ച മ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംവാദ സദസ് നടത്തി. ലഹരി ക്കെതിരെ വിദ്യാലയങ്ങളില്‍ ബോധവല്‍ക്കരണം ഫലപ്രദമാണോ അല്ലയോ എന്ന വിഷയത്തിലായിരുന്നു സംവാദം. തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.നാരായ ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എ.വി. ബ്രെറ്റി അധ്യക്ഷയായിരുന്നു. പ്രിന്‍സിപ്പല്‍ സ്മിത, ബല്‍ക്കീസ് ടീച്ചര്‍, പ്രിവന്റീവ് ഓഫിസര്‍മാരായ കെവി.ഷണ്‍മുഖ ന്‍, എം.ബി.രാജേഷ്, സുജീബ് റോയ് എന്നിവര്‍ സംസാരിച്ചു.വനിത സിവില്‍ എക്‌സൈ സ് ഓഫിസര്‍ ടി.ബി.ഉഷ മോഡറേറ്ററായി.
