മണ്ണാര്‍ക്കാട് : വിദ്യാര്‍ഥികളില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിന് പിഗ്ഗി ബാങ്ക് കോയിന്‍ ബോക്‌സ് പദ്ധതിയുമായി ശബരി ഗ്രൂപ്പ്. പദ്ധതിയുടെ ഉദ്ഘാടനം മണ്ണാര്‍ക്കാട് ഫെയ്ത്ത് ഇന്ത്യ സ്‌കൂളില്‍ മുന്‍ കേന്ദ്രമന്ത്രി പ്രഫ.കെ.വി.തോമസ് നിര്‍വഹിച്ചു. ഫെയ്ത്ത് ഇന്ത്യ സ്‌പെഷ്യല്‍ സ്‌കൂള്‍, പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങ ളിലെ 3168 വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ജില്ലയിലെ ഏഴ് സ്‌കൂളുകളിലെ 7300 വിദ്യാര്‍ഥിക ള്‍ക്കാണ് നാണയപെട്ടി നല്‍കുന്നത്. ഓരോ പെട്ടിയിലും നൂറ് രൂപാ വീതം സമ്മാനമായി നിക്ഷേപിച്ചാണ് നല്‍കുന്നത്. പെട്ടികളുടെ വിതരണവും സ്റ്റുഡന്റ് ഡവലപ്‌മെന്റ് രജി സ്റ്ററിന്റെ പ്രകാശനവും ശബരി ഗ്രൂപ്പ് ചെയര്‍മാന്‍ പി.ശശികുമാര്‍ നിര്‍വഹിച്ചു. ജില്ലയി ലെ ആദ്യ സയന്‍സ് പാര്‍ക്ക് പള്ളിക്കുറുപ്പ് സ്‌കൂളില്‍ മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാ ന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ എ.ബിജു, അധ്യാപ കരായ സാ നി, കെ.നാരായണന്‍കുട്ടി മാസ്റ്റര്‍, ശബരി ചാരിറ്റബിള്‍ ട്രസ്റ്റ് സ്‌കൂള്‍ മാനേജര്‍ പി.മുരളീ ധരന്‍, പി.ടി.എ. പ്രസിഡന്റ് നസറുദ്ദീന്‍, ഫെയ്ത്ത് ഇന്ത്യ പ്രിന്‍സിപ്പല്‍ രാജല ക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
