അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളിലെ നിര്‍ധനരായ രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന ഒരു കുടുംബത്തിന് സ്‌കൂളിന്റെയും എടത്തനാട്ടുകര ചാരി റ്റി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന ‘സഹപാഠിക്കൊരു വീടിന്റെ’ കട്ടി ല വെപ്പ് നടത്തി. എഴുത്തുകാരായ ഇബ്‌നു അലി എടത്തനാട്ടുകര, ഷാഹിദ ഉമര്‍കോയ എന്നിവര്‍ ചേര്‍ന്ന് വീടിന്റെ കട്ടില വെപ്പ് കര്‍മ്മം നിര്‍വ്വഹിച്ചു. വീട് നിര്‍മ്മാണ കമ്മി റ്റി ചെയര്‍മ്മാന്‍ എം.പി നൗഷാദിന്റെ അധ്യക്ഷനായി. പൂര്‍വ്വ വിദ്യാര്‍ഥി ഉമ്മര്‍ മഠത്തൊ ടി പ്രധാനാധ്യാപകന്‍ സി.ടി മുരളീധരന്‍ ചാരിറ്റി കൂട്ടായ്മ പ്രസിഡന്റ് ഷമീം കരുവള്ളി, സെക്രട്ടറി ഉസ്മാന്‍ കുറുക്കന്‍, ഭവന നിര്‍മ്മാണ കമ്മിറ്റി ട്രഷറര്‍ കെ.ആസിഫ് ഫസല്‍, പി.ടി.എ വൈസ് പ്രസിഡന്റ് പി മൂസ, പി.ടി.എ അംഗങ്ങളായ റസാഖ് മംഗലത്ത്, എം മുസ്തഫ, സലാം പോത്തുകാടന്‍, പി സാബിറ, വി മുഹമ്മദ് മാസ്റ്റര്‍, ടി.പി നൂറുദ്ദീന്‍, എം നാസര്‍, പി ഫൈസല്‍ അധ്യാപകരായ സി മുഹമ്മദാലി, എ.പി ആസിം ബിന്‍ ഉസ്മാന്‍ വിദ്യാര്‍ഥികളായ പി സിയ, പി ഇസാന്‍ അഹമ്മദ്, എം നജാഹ്, പി അലീം സിയാന്‍, എം അംന ഫാത്തിമ എന്നിവര്‍ പങ്കെടുത്തു.
