മണ്ണാര്‍ക്കാട് : വിസ്ഡം സ്റ്റുഡന്റ്‌സ്,ഗേള്‍സ് ജില്ലാ സമിതികള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാ ര്‍ഥി, വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ടീന്‍ സ്‌പേസ് സെക്കന്‍ഡറി സ്റ്റുഡ ന്റ്‌സ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 14ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേ ളനത്തില്‍ അറിയിച്ചു. ആണ്‍കുട്ടികള്‍ക്ക് മണ്ണാര്‍ക്കാട് പഴേരി പാലസ് ഓഡിറ്റോറിയ ത്തിലും പെണ്‍കുട്ടികള്‍ക്ക് എടത്തനാട്ടുകര എം.ബി. കണ്‍വെന്‍ഷന്‍ സെന്ററിലുമാണ് സമ്മേളനം നടത്തുക. ജില്ലയിലെ വിവിധ കാംപസുകളില്‍ നിന്നായി നാലായിരത്തില ധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
14ന് രാവിലെ 10ന് മണ്ണാര്‍ക്കാട് പഴേരി പാലസ് ഓഡിറ്റോറിയത്തില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡന്റ് അഷറഫ് അല്‍ഹിക മി അധ്യക്ഷനാകും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ മുഖ്യാതിഥിയാകും. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി നൗഫല്‍ കളത്തിങ്ങല്‍, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി സുല്‍ഫീക്കര്‍ പാലക്കാഴി, വിസ്ഡം മണ്ഡലം മുജീബ് സലഫി എന്നിവര്‍ പ്രഭാഷണം നടത്തും.
എടത്തനാട്ടുകര എം.ബി. കണ്‍വെന്‍ഷന്‍ സെന്ററില്‍ രാവിലെ 10ന് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വിസ്ഡം ഗേള്‍സ് ജില്ലാ പ്രസിഡന്റ് ടി.കെ. ഹനീന അ ധ്യക്ഷയാകും. വിസ്ഡം ഗേള്‍സ് ജില്ലാ സെക്രട്ടറി വഫാ ഷെറി, നൂ, മിന്നത്ത് ടീച്ചര്‍, സലീന പാലക്കാഴി, ഷഹലത്ത് ഫിര്‍ദൗസി, എന്നിവര്‍ പ്രഭാഷണം നടത്തും. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ് റഫ്, സംസ്ഥാന സെ ക്രട്ടറി പ്രഫ. ഹാരിസ് ബിന്‍ സലീം, മലപ്പുറം ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ ഡയറക്ടര്‍ ഫൈസല്‍ മൗലവി, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീന്‍ സ്വലാ ഹി, ജനറല്‍ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, വിസ്ഡം ഇസ്ലാമിക ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി, ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, മുജാഹിദ് ബാലുശ്ശേരി, ഡോ പി.പി നസീഫ്, മൂസ സ്വലാഹി, അര്‍ഷദ് അ ഹികമി, റഫീദ, എ.പി. മുനവ്വര്‍ സ്വലാഹി, ടി.കെ. ത്വല്‍ഹത്ത് സ്വലാഹി, ശരീഫ് കാര, ഷഫീ സ്വലാഹി, ഡോ. ഷഹബാസ് ,ശംജാസ് കെ അബ്ബാസ്, സ്വഫ്വാന്‍ ബറാമി അല്‍ ഹികമ ഹവാസ് സുബ്ഹാ ന്‍, ഡോ റഫീദ എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രഭാഷണം നടത്തും.എന്‍.എം. ഇര്‍ ഷാദ് അസ്ലം, ടി.കെ ഷഹീര്‍ അല്‍ ഹികമി, ഷാഫി അല്‍ ഹികമി അബ്ദുല്‍ മാജിദ്, നൂറു ല്‍ അമീന്‍ പാലക്കാട്, ഹാദിയ പാലക്കാഴി, ഫാത്തിമത്ത് സാലിമ, കെ അഫീഫ എന്നിവ ര്‍ സംബന്ധിക്കും.
സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥമുള്ള സന്ദേശ യാത്ര 12ന് എടത്തനാട്ടുകരയില്‍ നിന്ന് ആരംഭിക്കും. അലനല്ലൂര്‍, മണ്ണാര്‍ക്കാട് എന്നീ പ്രദേശങ്ങളിലൂടെ വാഹനം പ്രയാണം നട ത്തും. വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി കെ.പി. സുല്‍ഫീക്കര്‍ പാലക്കാഴി, വിസ്ഡം സ്റ്റു ഡന്റ്‌സ് ജില്ലാ ട്രഷറര്‍ എന്‍.എം. ഇര്‍ഷാദ് അസ്ലം, ജില്ലാ ജോ. സെക്രട്ടറി ബി.അബ്ദുല്‍ മാജിദ്, വിസ്ഡം ജില്ലാ ജോ. സെക്രട്ടറി ടി.കെ സദഖത്തുള്ള, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡന്റ് സലീം പള്ളിക്കുന്ന വിസ്ഡം മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് നാസര്‍ പോ പ്പുലര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
