പാലക്കാട്: ജില്ലയിലെ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ഭാരതപ്പുഴയുടെയും കൈവഴികളായ കണ്ണാടിപ്പുഴ, ഗായത്രിപ്പുഴ, കല്‍പ്പാത്തിപ്പുഴ, തൂതപ്പുഴ എന്നിവിടങ്ങളി ലെയും പ്രളയ സാധ്യത നിലനില്‍ക്കുന്ന ഭാഗങ്ങളില്‍നിന്ന് നീക്കം ചെയ്തിട്ടുള്ള എക്കലും ചെളിയും മറ്റ് അവശിഷ്ടങ്ങളും വിവിധ പഞ്ചായത്തുകളിലെ 37 ഇടങ്ങളിലായി കൂട്ടിവെ ച്ചിരിക്കുന്നു. ഇവ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ പാലക്കാട് എക്സിക്യൂട്ടീവ് എന്‍ജിനീയ റുടെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ നേതൃത്വത്തില്‍ ഒക്ടോ ബര്‍ 11 ന് രാവിലെ 11 ന് ലേലം ചെയ്യും. കണ്ണാടിപ്പുഴയുടേത് പെരുമാട്ടി ഗ്രാമപഞ്ചായ ത്തില്‍ ആര്യംപള്ളം ഷണ്മുഖം കോസ് വേ, തെംപറ ഇരുപ്പാലത്തിനടുത്ത് നൂറണി കോ സ് വേ, മൂലത്തറ റെഗുലേറ്റര്‍ ആര്‍.ബി കനാലിനു സമീപം, കൊഴിഞ്ഞാമ്പാറ മൂലത്തറ കോസ് വേ, കുന്നംകാട്ടുപാതി, തൂതപ്പുഴ കുലുക്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഇടതുവശത്ത് മാപ്പാട്ടുകര ചെക്ക് ഡാം, വലതുവശത്ത് മാപ്പാട്ടുകര ചെക്ക് ഡാം, തൂതപ്പുഴ കാരക്കുറുശ്ശി ഗ്രാമപഞ്ചായത്ത് കുണ്ടുകണ്ടം ചെക്ക് ഡാമിനു സമീപം, നേത്രംപുഴ പാലം, മഠത്തില്‍ കുണ്ട്, സ്രാംമ്പിക്കല്‍ കോളനി, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ചുരിയോട് പാലത്തിനടുത്ത്, കല്‍പ്പാത്തിപ്പുഴയുടേത് മലമ്പുഴ ഗ്രാമപഞ്ചായത്ത് മുക്കായി പാലം, പറളി ഗ്രാമപഞ്ചായ ത്തില്‍ കിഴക്കഞ്ചേരി കാവ് എടത്തറ പറളി, ഗായത്രിപ്പുഴയുടേത് മുതലമട ഗ്രാമപഞ്ചാ യത്തിലെ പുതിയ ചെക്ക് ഡാം, കാമ്പ്രത്ത് ചള്ള, തൊട്ടിയത്തറ ശ്മശാനം തരിശുഭൂമി (1), തൊട്ടിയത്തറ ശ്മശാനം തരിശുഭൂമി (2), ഊട്ടറ റെയില്‍വേ സ്റ്റേഷന് അടുത്ത് കൊതമ്പാ ക്കം അങ്കണവാടി എന്നിവിടങ്ങളുടെ സമീപത്താണ് ലേലം നടക്കുക.
