മണ്ണാര്‍ക്കാട് : നഗരസഭയിലെ ചോമേരി ഭാഗത്ത് മഞ്ഞപ്പിത്തം കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കി അധികൃതര്‍. നഗര സഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേ ര്‍ന്നു. ക്ലോറിനേഷന്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനി ച്ചു. ഭക്ഷണ വില്‍പ്പനശാലകള്‍, കാറ്ററിങ് യൂനിറ്റുകള്‍ എന്നിവടങ്ങളില്‍ ശുചിത്വ പരി ശോധനകള്‍ കര്‍ശനമാക്കും. ഐസ്‌ക്രീം, ശീതള പാനീയങ്ങള്‍ എന്നിവ ഉപയോഗിക്കു ന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ശാസ്ത്രീയമായ ചികിത്സക്ക് വിധേയമാകണമെന്നും മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണമെ ന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി.റീത്ത, സര്‍വയലന്‍സ് ഓഫിസര്‍മാരായ ഡോ.ഗീതു, ഡോ.രാജലക്ഷ്മി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.രാമന്‍കുട്ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി.കൃഷ്ണന്‍കുട്ടി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ രജിത, ദീപ, ഡാര്‍ണര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
