മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലുള്ള ശുചിമുറികള്‍ മാലിന്യം നിറഞ്ഞതിനാല്‍ ഉപയോഗിക്കാനാകുന്നില്ലെന്ന് പരാതി. രോഗികളായ സ്ത്രീ കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പുരുഷ വാര്‍ഡിലെ ശുചിമുറികളെ ആശ്രയിക്കേണ്ടി വരികയാണ്. സ്ത്രീകളുടെ വാര്‍ഡിലെ ശുചിമുറികള്‍ ഉടനെ ഉപയോ ഗയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ സെക്രട്ടറി ബി.മനോജിന്റെ നേതൃ ത്വത്തില്‍ നേതാക്കള്‍ ആശുപത്രി സന്ദര്‍ശിക്കുകയും സൂപ്രണ്ടിന് പരാതി നല്‍കുകയും ചെയ്തു. മഴക്കാലം ആരംഭിക്കുകയും പനിയും മറ്റ് മഴക്കാലജന്യരോഗങ്ങളും പടരുന്ന് പി ടിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ശുചിമുറികളുടെ ശോചനീയാവസ്ഥ രോഗിക ളെ ബുദ്ധിമുട്ടിലാക്കുന്നതായും പരാതിയുണ്ട്. താലൂക്ക് ആശുപത്രിയെ തകര്‍ക്കാനും സ്വകാര്യആശുപത്രികളെ സഹായിക്കാനുമുള്ള നീക്കം ഇതിന് പിന്നിലുണ്ടെന്ന് സംശ യിക്കുന്നതായി മനോജ് ആരോപിച്ചു. പ്ലമ്പിംഗ് പഴയതായതിനാല്‍ ചിലസമയത്ത് തടസ്സ പ്പെടുന്ന പ്രശ്‌നമുണ്ട്.ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്ലംബറെ ഉപയോഗിച്ച് താത്ക്കാലികമായി പ്രശ്‌നം പരിഹരിക്കുകയാണെന്നും ശാശ്വത പരിഹാരത്തിനായി നഗരസഭയെ അറിയി ച്ചിട്ടുണ്ടെന്നും നടപടികളായി വരുന്നതായും ആശുപത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. അമാനുള്ള പറഞ്ഞു. പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്ന് അല്ലാത്ത പക്ഷം ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.മണ്ഡലം പ്രസിഡന്റ്് എ.പി.സുമേഷ് കുമാര്‍ , ജനറല്‍ സെക്രട്ടറി സി.ഹരിദാസ്, വൈസ് പ്രസിഡന്റുമാരായ ബിജു നെല്ലമ്പാനി, എം.സുബ്രഹ്മണ്യന്‍, ടി. എം.സുധ, സെക്രട്ടറിമാരായ വി.രതീഷ് ബാബു, വി.അമുദ, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എന്‍.ആര്‍.രജിത തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!