മണ്ണാര്‍ക്കാട്: നിയോജക മണ്ഡലത്തിലെ 18 ഗ്രാമീണ റോഡുകള്‍ക്ക് 2023-24ലെ ആസ്തി വികസന ഫണ്ടില്‍ നിന്നും നാല് കോടി രൂപ അനുവദിച്ചതായി എന്‍.ഷംസുദ്ദീന്‍ എം എല്‍എ അറിയിച്ചു. തെങ്കര പഞ്ചായത്തിലെ ജവഹര്‍ നഗര്‍ റോഡ് (25 ലക്ഷം), പുഞ്ച ക്കോട് – പാറമ്മേല്‍ പള്ളി റോഡ് (10 ലക്ഷം), മണ്ണാര്‍ക്കാട് നഗരസഭയിലെ പള്ളിപ്പടി -കോടതിപ്പടി റോഡ് ( 30 ലക്ഷം), കൈതക്കുളം റോഡ് ( 20 ലക്ഷം ), ആണ്ടിപ്പാടം -വടക്കുമണ്ണം റോഡ് ( 20 ലക്ഷം), കുമരംപുത്തൂര്‍ പഞ്ചായത്തിലെ കോതര – വെട്ടുള്ളി റോഡ് (20 ലക്ഷം), മദ്രസ്സ ചേരിങ്കല്‍ കോളനി റോഡ് ( 30 ലക്ഷം), കോട്ടോപ്പാടം പഞ്ചാ യത്തിലെ അരിയൂര്‍ – ചേപ്പുള്ളിപ്പുറം റോഡ് (40 ലക്ഷം), തിരുവിഴാംകുന്ന് – നാലീരി ക്കുന്ന് റോഡ് ( 25 ലക്ഷം), അരിയൂര്‍ സ്‌കൂള്‍പടി -പടുവില്‍കുളമ്പ് റോഡ് (25 ലക്ഷം), അലനല്ലൂര്‍ പഞ്ചായത്തിലെ വട്ടമണ്ണപ്പുറം അണയംകോട് – ജുമാ മസ്ജിദ് റോഡ് (25 ലക്ഷം), കാഞ്ഞിരംപാറ – കാനംകോട് -മോഴിമുറ്റം -ആലുങ്ങല്‍ റോഡ് (25 ലക്ഷം), പാലക്കടവ് – പുളിയം തോട് റോഡ് (20 ലക്ഷം), അത്താണിപ്പടി സെന്റര്‍ -തെയ്യോട്ടുചിറ റോഡ് (15 ലക്ഷം), അഗളി പഞ്ചായത്തിലെ ചിന്നപ്പറമ്പ് സോമന്‍പടി കല്‍വെര്‍ട്ടും അപ്പ്രോച്ച് റോഡും( 25ലക്ഷം), ഒസത്തിയൂര്‍ -നെല്ലിയറ റോഡും കല്‍വെര്‍ട്ടും ( 15 ലക്ഷം), ഷോളയൂര്‍ പഞ്ചായത്തിലെ വയലൂര്‍-കോഴിക്കൂടം റോഡ് ( 20 ലക്ഷം ), പുതൂര്‍ പഞ്ചായത്തിലെ ആനവായ് -കിണറ്റുകര റോഡ് (10 ലക്ഷം ) എന്നിവയ്ക്കാണ് തുക അനുവദിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!