മണ്ണാര്‍ക്കാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് കണ്‍വെന്‍ഷനും നവാഗതര്‍ക്കുള്ള സ്വീകരണവും പെന്‍ഷന്‍ ഭവനില്‍ നടന്നു. നഗര സഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രസീത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസി ഡന്റ് സി.രാമചന്ദ്രന്‍ അധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ്ടു സമ്പൂര്‍ എപ്ലസ് വിജ യികളെ അനുമോദിച്ചു. ജില്ലാ കമ്മിറ്റി അംഗം മോഹന്‍ദാസ്,വി സത്യഭാമ, ബ്ലോക്ക് സെക്രട്ടറി എം.വി.കൃഷ്ണന്‍കുട്ടി, ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍, പി.എ ഹസ്സന്‍ മുഹമ്മദ്, എം. ചന്ദ്രദാസന്‍, ടി.സദാനന്ദന്‍, കെ.എ.വത്സല, വി.ആമിന എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!