മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് മുനിസിപ്പല്‍ മണ്ഡലം കമ്മറ്റി ‘സഹപ്രവര്ത്തകന് ഒരു വീട്’ എന്ന പേരില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ വി.കെ ശ്രീകണ്ഠന് എം.പി കൈമാറി. വീട് നിര്‍മ്മാണ കമ്മിറ്റി ചെയര്മാന് അരുണ്‍കുമാര്‍ പാലക്കുറുശ്ശി അധ്യക്ഷനായി. ടിജോ പി ജോസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്റഫ്, ബ്ലോക്ക് കോണ്‍ ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, വി.വി ഷൗക്കത്ത്, നഗരസഭ ഉപാധ്യക്ഷ പ്രസീത ടീച്ചര്‍, ഇന്ദിര ഇടമുറ്റത്ത്, വര്‍ഗീസ് എം.സി, സി.എച്ച് മൊയ്ദുട്ടി, പ്രൊഫ. മുസ്തഫ, വീരാപ്പു, അജേഷ്.എം,രമേശ് ഗുപ്ത, മുഹമ്മദാലി മാസ്റ്റര്‍, ഇന്ദിര ഇടമുറ്റത്ത്, മുജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു. വീട് നിര്‍മാണത്തിന് മുന്നിട്ടിറങ്ങി നടപ്പിലാക്കുകയും സഹായിച്ചവരെ യും ചടങ്ങില്‍ ആദരിച്ചു.