മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഇന്റേ ണല്‍ വിജിലന്‍സ് സെല്ലുകളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനും വിജിലന്‍സ് സെല്‍ മേധാവിമാരെ നിയമിക്കുന്നതും സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി സര്‍ ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു (സ.ഉ.(അച്ചടി) നം.4/2023/VIG. തീയതി 02.05.2023). ഇന്റേണ ല്‍ വിജിലന്‍സ് സെല്ലുകള്‍ രൂപീകരിച്ചിട്ടില്ലാത്ത വകുപ്പുകളിലും സ്ഥാപനങ്ങളിലും ഉടന്‍ സെല്ലുകള്‍ രൂപീകരിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചു. ഇക്കാര്യം സെക്രട്ടേറി യറ്റിലെ ബന്ധപ്പെട്ട ഭരണവകുപ്പുകള്‍ ഉറപ്പുവരുത്തണം.
വിജിലന്‍സ് സെല്ലിന്റെ തലവനെ സെക്രട്ടേറിയറ്റിലെ വിജിലന്‍സ് വകുപ്പ് നിയമിക്കും. വകുപ്പുതല വിജിലന്‍സ് സെല്‍ തലവനായി നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍ വിജില ന്‍സ് കേസോ അന്വേഷണമോ നേരിടുന്ന ആളല്ലെന്ന് ഉറപ്പുവരുത്തുന്നതിനും നിയമന ത്തിന് മുമ്പ് അദ്ദേഹത്തിന്റെ സത്യസന്ധത, സല്‍പ്പേര് എന്നിവ വിജിലന്‍സ് വീക്ഷണ ത്തില്‍ അപഗ്രഥിക്കുന്നതിനുമാണ് നിയമനം വിജിലന്‍സ് വകുപ്പ് നടത്തണമെന്ന് നിഷ് കര്‍ഷിച്ചിരിക്കുന്നത്. ഭരണവകുപ്പുകള്‍ സ്വന്തം നിലയ്ക്ക് വിജിലന്‍സ് ഓഫീസര്‍മാരെ നിയമിക്കുന്ന കീഴ്‌വഴക്കം നിര്‍ത്തലാക്കണം.വിജിലന്‍സ് ഓഫീസറായി നിയമിക്കാന്‍ പ്രാപ്തനായ ഉദ്യോഗസ്ഥനെ ഭരണവകുപ്പ് മുഖാന്തിരം വിജിലന്‍സ് വകുപ്പിന് നാമനിര്‍ദേശം ചെയ്യണം.
നാമനിര്‍ദേശം ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥനെ സംബന്ധിച്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ രഹസ്യാന്വേഷണം നടത്തി അനിയോജ്യനാണെന്ന് ബോദ്ധ്യപ്പെടു ന്ന പക്ഷം വിജിലന്‍സ് ഓഫീസറായി നിയമിക്കും.ഇന്റേണല്‍ വിജിലന്‍സ് മേധാവിക ള്‍ ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ട് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ക്ക് നല്‍കണം.ഇന്റേണല്‍ വിജിലന്‍സ് സംവിധാനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ ത്രൈമാസ അവലോകനയോഗം സംഘടിപ്പിക്കണം. വിജിലന്‍സ് സെല്‍ ഉദ്യോഗസ്ഥര്‍ക്ക് ബ്യൂറോ പരിശീലനം നല്‍കും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി), കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) എന്നിവയുടെ പരിശീലന പരിപാടികളില്‍ ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍മാരുടെ പരിശീലനവും ഉള്‍പ്പെടുത്തണം. വിജില ന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥരുടെ സേവനം ഇത്തരം പരിശീലന പരിപാടികള്‍ക്കായി പ്രയോജനപ്പെടുത്താവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.