മണ്ണാര്‍ക്കാട്: കേരളത്തില്‍ അടുത്ത 5 ദിവസം ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മെയ് ആറോടെ തെക്ക്കിഴക്കന്‍ ബംഗാള്‍ ഉള്‍ ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറി യിച്ചു. മെയ് 7 നു ന്യൂനമര്‍ദമായും മെയ് എട്ടോടെ തീവ്ര-ന്യൂനമര്‍ദമായും ശക്തി പ്രാപി ക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ന്യൂനമര്‍ദ്ദം വടക്ക് ദിശയിലേക്ക് പ്രവഹിച്ച് മധ്യ-ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങുന്ന പാതയില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.