അലനല്ലൂര്‍: അന്തരിച്ച പി.എം കേശവന്‍ നമ്പൂതിരി മാസ്റ്ററുടെ മൃതദേഹം അദ്ദേഹത്തി ന്റെ ആഗ്രഹപ്രകാരം പാലക്കാട് ഗവ.മെഡിക്കല്‍ കോളേജിന് കൈമാറി.ചൊവ്വാഴ്ച വൈകീട്ടോടെയാണ് കര്‍ക്കിടാംകുന്ന് പഴേടംമന കേശവന്‍ നമ്പൂതിരി മാസ്റ്റര്‍ (84) അന്തരിച്ചത്.പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരു ന്നു.വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നാടിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ അന്തിമോപചാരമര്‍പ്പിച്ചു.ഇതിന് ശേഷമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കിയത്.
അലനല്ലൂരിന്റെ പ്രിയപ്പെട്ടവരില്‍ പ്രധാനിയാണ് കേശവന്‍ നമ്പൂതിരി മാസ്റ്റര്‍. ഗ്രന്ഥ ശാല പ്രസ്ഥാനത്തിന്റെ തുടക്കത്തില്‍ സാമൂഹ്യ സാംസ്‌കാരിക പുരോഗമന പ്രസ്ഥാ നത്തിലൂടെ നാടിന്റെ പ്രിയപ്പെട്ട നമ്പൂതിരി മാഷായി മാറുകയായിരുന്നു. കര്‍ക്കിടാം കുന്നില്‍ യുവജന സംഘം വായനശാല സ്ഥാപിക്കുന്നതിലും മുഖ്യചുമതല വഹിച്ചു. ആദ്യ ഭാരവാഹിയായി.ജില്ലയിലെ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുള്ള അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
സിപിഎം അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം,പാലക്കാട് സ്‌പെഷ്യല്‍ ലോക്കല്‍ കമ്മിറ്റി അംഗം,കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ്,താലൂക്ക് ലൈബ്രറി കൗണ്‍സി ല്‍ സെക്രട്ടറി,അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്,മലബാര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് യൂണിയന്‍ ഏരിയ സെക്രട്ടറി തുടങ്ങീ നിരവധി ചുമതലകളില്‍ സജീവമായിരുന്നു. ഭാര്യ: ഇന്ദിര. മക്കള്‍: പി എം മധു (അധ്യാപകന്‍,അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം), ബാബു (മുംബൈ),ബിന്ദു (തച്ചനാട്ടുകര പഞ്ചായത്ത് അംഗം), ഗീത. പരേതയായ ജ്യോതി. മരുമക്കള്‍: ലേഖ,നിഷ,സതീശന്‍,ഭവത്രാദന്‍.