മണ്ണാര്‍ക്കാട്:മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ‘ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം’ എന്ന പ്രമേയത്തില്‍ മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ്ലിം ലീഗ് ദ്വിദിന സമ്മേളനം 20,21 തീയതികളില്‍ മണ്ണാര്‍ക്കാട് ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. 20 ന് ഉച്ചക്ക് 2.30 ന് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് ടി.എ.സലാം പതാക ഉയര്‍ത്തും.തുടര്‍ന്ന് 3 മണിക്ക് വനിതാ ലീഗ് ഡെലിഗേറ്റ്‌സ് മീറ്റ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കളത്തില്‍ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് ജമീല കൈപ്പുറം,ജനറല്‍ സെക്രട്ടറി ഷംല ഷൗക്കത്ത് പ്രഭാഷണം നടത്തും. വൈകിട്ട് 6.30ന് പ്രതിനിധി സമ്മേള നം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

യൂത്ത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷെരീഫ് കുറ്റൂര്‍ പ്രമേയ പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായമംഗലം,ട്രഷറര്‍ പി.എ.തങ്ങള്‍, ഭാരവാഹികളായ ടി.എ.സിദ്ദീഖ്,കല്ലടി അബൂബക്കര്‍,പൊന്‍പാറ കോയക്കുട്ടി, റഷീദ് ആലായന്‍, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ കൊമ്പത്ത് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിക്കും.പഞ്ചായത്ത്,മുനിസിപ്പല്‍, മേഖലാ,വാര്‍ഡ് കമ്മിറ്റികളുടെ ഭാരവാഹികള്‍, നിയോജകമണ്ഡലം കൗണ്‍സിലര്‍മാര്‍,പോഷക സംഘടനകളുടെ മണ്ഡലം,പഞ്ചായത്ത് ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കും.21 ന് വൈകു ന്നേരം 3 ന് (ചൊവ്വ)മണ്ഡലം കൗണ്‍സില്‍ മീറ്റും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.മണ്ഡലം തെരഞ്ഞെടുപ്പ് സമിതി കണ്‍വീനര്‍ ജില്ലാ സീനിയര്‍ വൈസ് പ്രസി ഡണ്ട് എം.എം.ഹമീദ്,അംഗങ്ങളായ പി.ടി. മുഹമ്മദ്,കെ.പി. മൊയ്തു കൗണ്‍സില്‍ മീറ്റ് നിയന്ത്രിക്കും.

‘ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം’ എന്ന ശീര്‍ഷകത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മി റ്റിയുടെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ വിജയകരമായി പൂര്‍ത്തീകരിച്ച് വാര്‍ഡ് മുതല്‍ പഞ്ചാ യത്ത്, മുനിസിപ്പല്‍ തലം വരെയുള്ള സമ്മേളനങ്ങള്‍ക്കും കമ്മിറ്റികളുടെ രൂപീകരണ ത്തിനും ശേഷം പുതിയ നിയോജകമണ്ഡലം കമ്മിറ്റി നിലവില്‍ വരുന്നതിന്റെ മുന്നോ ടിയായാണ് രണ്ട് ദിവസത്തെ സമ്മേളനം നടക്കുന്നത്.28000 അംഗങ്ങളെ ചേര്‍ത്ത് മെമ്പര്‍ ഷിപ്പ് കാമ്പയിനില്‍ ചരിത്ര മുന്നേറ്റം കുറിച്ചാണ് ഇത്തവണ മണ്ഡലം സമ്മേളനം നടക്കു ന്നത്.കഴിഞ്ഞ തവണത്തേക്കാള്‍ അംഗസംഖ്യ കൂടിയതും യുവാക്കളുടെയും വനിത കളുടെയും പ്രാതിനിധ്യം വര്‍ധിച്ചതും മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ജനകീയ അടിത്തറ ശക്തിപ്പെട്ടതിന്റെ തെളിവാണെന്ന് പ്രസിഡണ്ട് ടി.എ. സലാം മാസ്റ്ററും ജനറല്‍ സെക്രട്ട റി സി.മുഹമ്മദ് ബഷീറും പറഞ്ഞു. മണ്ഡലം സമ്മേളനം വിജയിപ്പിക്കുന്നതിന് മുഴുവന്‍ പ്രവര്‍ത്തകരും ജനാധിപത്യവിശ്വാസികളും രംഗത്തിറങ്ങണമെന്ന് നേതാക്കള്‍ അഭ്യര്‍ ത്ഥിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!