അലനല്ലൂര്‍: നിര്‍ധനരായ ഭവന രഹിതര്‍ക്ക് പൊതുജന പങ്കാളിതത്തോടെ വീട് നിര്‍ മിച്ചു നല്‍കുന്നതാണ് എടത്തനാട്ടുകര ചാരിറ്റി കൂട്ടായ്മയുടെ ‘ഇ.ഡി.കെ സ്വപ്ന ഭവനം’ പദ്ധതിയില്‍മൂന്നാമത്തെ വീടിന് ചിരട്ടക്കുളത്ത് കുറ്റിയടിച്ചു.സുനന്ദ മാടംഞ്ചേരി ക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ചാരിറ്റി കൂട്ടായ്മ ചെയര്‍മാന്‍ അബ്ദുള്ള പാറക്കോട്ടില്‍ കുറ്റിയടിച്ചു. പ്രസിഡന്റ് ഷമീം കരുവള്ളി, ഭവന പദ്ധതി കണ്‍വീനര്‍ സി.പി മജീദ്, ഗ്രാമപഞ്ചായത്ത് അംഗം എം.ജിഷ, കെ.പി യഹിയ, കെ.ആസിഫ് ഫസല്‍, മുഫിന ഏനു, വാപ്പു തൂവ്വശ്ലേരി, സഫര്‍ കാപ്പുങ്ങല്‍, ടി.കെ ഷംസുദ്ധീന്‍, റഫീഖ് കൊടക്കാട്, സക്കീര്‍ നാലുകണ്ടം, യൂസഫ് കൊടക്കാടന്‍, ഉസ്മാന്‍ കുറുക്കന്‍, കെ.പി നാസര്‍, എം.കെ അബ്ബാസ്, കെ.അസ്‌കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
