മണ്ണാര്‍ക്കാട്: കര്‍ഷകരെ രാഷ്ട്ര സേവകന്‍മാരായി അംഗീകരിച്ചാല്‍ കര്‍ഷകര്‍ അനു ഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി.മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.അഡ്വ.കെ ടി തോമസ് അധ്യക്ഷനായി.വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ അഡ്വ.ജോസ് ജോസഫ്,ജോസ് ബേബി,ഷൗക്കത്തലി കുളപ്പാടം,ടി ആര്‍ സെബാസ്റ്റ്യന്‍, കെടി ഹംസപ്പ,യേനു,മുഹമ്മദ് ജാക്കീര്‍,ടി കെ സുബ്രഹ്മണ്യന്‍ തുടങ്ങി യവര്‍ സംസാരിച്ചു.എം പുരുഷോത്തമന്‍ സ്വാഗതവും കെ സണ്ണി തോമസ് നന്ദിയും പറഞ്ഞു.
