മണ്ണാര്‍ക്കാട്: തെങ്കര കരിമ്പന്‍കുന്നില്‍ റബര്‍ തോട്ടത്തിലെ ചപ്പുചവറുകള്‍ക്കും ഉണക്കപുല്ലിനും തീപിടിച്ചു.ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു സം ഭവം.പൂക്കോടന്‍ മുസ്തഫ,അബ്ദു,സുഹറ,ആലിക്കല്‍ മനോജ്,മോളി തച്ചമ്പാറ എന്നി വരുടേയും ഉടമസ്ഥതയിലുള്ള അമ്പതേക്കറോളം വരുന്ന തോട്ടത്തിലാണ് അഗ്നിബാ ധയുണ്ടായത്.ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ പി കെ രഞ്ജിത്ത്,ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ ഡ്രൈവര്‍ വിജിത്ത്, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ഷബീര്‍,ടിജോ തോമസ്,സുഭാഷ്,സുജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.
