അഗളി: അട്ടപ്പാടി ചുരം റോഡില്‍ ഒമ്പതാം വളവില്‍ അപകടാവസ്ഥയിലായിരുന്ന ഉണ ങ്ങിയ മരം ഫയര്‍ഫോഴ്സ് മുറിച്ച് നീക്കി.വനംവകുപ്പ് അറിയിച്ചതിന്റെ അടിസ്ഥാന ത്തിലായിരുന്നു നടപടി.കഴിഞ്ഞ ദിവസം വനംവകുപ്പ് ഈ ഭാഗത്ത് ഫയര്‍ലൈന്‍ ജോ ലികള്‍ നടത്തിയിരുന്നു.ഉണങ്ങി നിന്ന മരം കത്തുകയും ചെയ്തിരുന്നു.ഏത് നിമിഷവും പാതയിലേക്ക് പതിക്കുകയും ഗതഗാത തടസ്സമുണ്ടാകാനുമുള്ള സാധ്യത കണ്ടാണ് ഇന്ന് മരം മുറിക്കാന്‍ വനംവകുപ്പ് ഫയര്‍ഫോഴ്സിന്റെ സഹായം തേടിയത്. രാ വിലെ 11.30 ഓടെയാണ് ഫയര്‍ഫോഴ്സെത്തി മരം മുറിച്ച് മാറ്റിയത്.
കഴിഞ്ഞ ദിവസം മരങ്ങള്‍ പൊട്ടി വീണ് ചുരം റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.തീപിടിച്ച ഒരു മരം മറ്റൊരു മരത്തിന് മുകളിലേക്ക് പതിക്കുകയും ഇവയുടെ വൃക്ഷതലപ്പും കൊമ്പുകളും റോഡിലേക്ക് പതിക്കുകയും ചെയ്തതാണ് യാത്ര പ്രതിസന്ധി സൃഷ്ടിച്ചത്.ഫയര്‍ഫോഴ്സെത്തി മരങ്ങള്‍ മുറിച്ച് നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.ചുരം റോഡിലൂടെയുള്ള യാത്ര മഴക്കാലത്തും വേനല്‍ക്കാലത്തും വെല്ലുവിളിയായി തീരുകയാണ്.മഴക്കാലത്ത് മണ്ണിടിച്ചിലാണ് ദുരിതമാകുന്നതെങ്കില് വേനല്‍ക്കാലത്ത് ഉണക്കമരമാണ് ഭീഷണി ഉയര്‍ത്തുന്നത്.
മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന് അസി സ്റ്റേഷന് ഓഫീസര്‍ എ കെ ഗോവിന്ദന്‍കുട്ടി, സീനി യര്‍ ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ രഞ്ജിത്ത്,ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍ ഡ്രൈവര്‍ വിജിത്ത്,ഫയര്‍ ആന്റ് റെസ്ക്യു ഓഫീസര്‍മാരായ ഷബീര്‍,ടിജോ തോമ സ്,സുഭാഷ്,രമേഷ് എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ച് നീക്കിയത്.
