മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്ററി ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം അമ്പതായി നിജപ്പെടുത്തണമെന്നും അധ്യാപകരുടെ ജോലിഭാരം കുറക്കണമെന്നും കെ.എച്ച്. എസ്.ടി.യു പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മുസ് ലിംലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെ യര്‍മാന്‍ സി.് മുഹമ്മദ് ബഷീര്‍ മുഖ്യാഥിതിയായിരുന്നു. ചടങ്ങില്‍ ഈ വര്‍ഷം വിരമി ക്കുന്ന അധ്യാപകരായ കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കരീം പടുകുണ്ടില്‍, കരിമ്പ ഹയര്‍സെക്കന്ററി അധ്യാപകന്‍ ജാഫര്‍ എന്നിവര്‍ക്കുള്ള ഉപഹാരം നല്‍കി. ക്രിയാത്മക വിദ്യാഭ്യാസം എന്നതില്‍ സാഹിത്യകാരന്‍ കെ.പി.എസ് പയ്യനടം മുഖ്യ പ്രഭാഷണം നടത്തി. മാനവികത, ക്രിയാത്മക വിദ്യാഭ്യാസം എന്ന പ്രമേയത്തില്‍ സം സ്ഥാന പ്രസിഡന്റ് ഒ. ഷൗക്കത്ത് അലി പ്രസംഗിച്ചു. സിദ്ദീഖ് പാറോക്കോട്ടില്‍, ഹമീദ് കൊമ്പത്ത്, കൃഷ്ണന്‍ നമ്പൂതിരി,അബ്ദുല്‍ സലീം,ഡോ.സൈനുല്‍ ആബിദ്, സൈതലവി. .സി, സാദിക്ക് എം.പി, ഫഹദ് കെ.എച്ച്, നജ്മുദീന്‍, ഇര്‍ഫാന്‍, വൈ. നസീര്‍ എന്നിവര്‍ സംബന്ധിച്ചു. ഹുസ്‌നീ മുബാറക് നന്ദി പറഞ്ഞു.
ഭാരവാഹികളായി മുഹമ്മദ് അഷറഫ് (പ്രസി), മുഹമ്മദ് ഹബീബുല്ല (ജന.സെക്ര), എം.ടി ഇര്‍ഫാന്‍ (ട്രഷ)എന്നിവരെ തിരഞ്ഞെടുത്തു.