മണ്ണാര്‍ക്കാട് : ദേശീയപാതയോരത്ത് കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളിന് മുന്നിലുള്ള ബൈ ക്ക് കാര്‍ ആക്‌സസറീസ് കടയിലും ബൈക്ക് വര്‍ക്ക് ഷോപ്പിലും തീപിടിത്തം. ആളപാ യമില്ല.ഒരു ബൈക്ക് പൂര്‍ണമായും മറ്റൊന്ന് ഭാഗീകമായും കത്തി നശിച്ചു.കാറുകളുടെ വീല്‍കപ്പ്,ഹെല്‍മറ്റുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും അഗ്നിക്കിരയായി.
ബുധനാഴ്ച വൈകീട്ട് ആറേ മുക്കാലോടെയായിരുന്നു സംഭവം.ചങ്ങലീരി സ്വദേശി നി യാസിന്റെ ബൈക്ക്,കാര്‍ ആക്‌സസറീസ് ഷോപ്പിലും പെരിമ്പടാരി സ്വദേശി റൗഫി ന്റെ വര്‍ക്ക് ഷോപ്പിലുമാണ് അഗ്നിബാധയുണ്ടായത്.വിവരമറിയിച്ചതിന്റെ അടിസ്ഥാ നത്തില്‍ വട്ടമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സ് എത്തി നാട്ടുകാരുടെ സഹായത്തോടെ തീയണയ്ക്കുകയായിരുന്നു.സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ പി കെ രഞ്ജിത്ത്,ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ ടിജോ,രമേഷ്,രഞ്ജിത്ത്,ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ (ഡ്രൈവര്‍) നസീര്‍,ഹോം ഗാര്‍ഡ് അനില്‍കുമാര്‍ എന്നിവ രുടെ നേതൃത്വത്തിലാണ് തീയണച്ചത്.
രണ്ട് നിലകളിലായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള കടക ളിലാണ് അഗ്നിബാധയുണ്ടായത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് നിഗമനം.ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ചെറിയ തോതില്‍ ഗതാഗത തടസ്സമുണ്ടായി.മണ്ണാര്‍ക്കാട് പൊലീസും സ്ഥല ത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.