മണ്ണാര്‍ക്കാട് :രാജ്യത്തിന്റെ എഴുപ്പത്തി നാലാമത് റിപ്പബ്ലിക് ദിന പരിപാടികള്‍ നേരിട്ട് കാണുന്നതിന് വേണ്ടി ദാറുന്നജാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മൂന്ന് എന്‍ സി സി കേഡറ്റുകളായ സെര്‍ജന്റ് മുഹമ്മദ് ഇബ്രാഹിം ശരീഫ്, മുഹമ്മദ് യൂനുസ്, ഫാരിസ് എ അസോസിയേറ്റ് എന്‍ സി സി ഓഫീസര്‍ ലെഫ്റ്റ്‌നന്റ് പി ഹംസ മാസ്റ്റര്‍ക്കുമാണ് ഈ അപൂര്‍വ അവസരം ലഭിച്ചു.രാജ്യത്ത് തന്നെ ആദ്യമായി ഈ രീതിയില്‍ പങ്കെടുക്കുന്ന എന്‍ സി സി കേഡറ്റുകള്‍ ഈ വിദ്യാര്‍ത്ഥികള്‍ ആണെന്നുള്ള പ്രതേകത കൂടിയുണ്ട്.
ഇ ടി മുഹമ്മദ് ബഷീര്‍ എം പി യുടെ പ്രതേക ശുപാര്‍ശ പരിഗണിച്ചാണ് പ്രധാന മന്ത്രി യുടെ ഓഫീസില്‍ നിന്നും അനുവാദം ലഭിച്ചത്.ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഒട്ടനവധി ജീവ കാരുണ്യ, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ അവസരം ലഭിച്ചത്.താജ് മഹല്‍, ആഗ്ര ഫോര്‍ട്ട്, അജ്മീര്‍, കുത്തബ് മീനാര്‍, ലോട്ടസ് ടെബിള്‍, ഇന്ത്യ ഗേറ്റ്, റെഡ്‌ഫോര്‍ട്ട്, കുത്തബ് മീനാര്‍, മധുര ടെബിള്‍, ഹസ്രത നിസാമുദ്ധീന്‍, സുന്ദര്‍ ഗാര്‍ഡന്‍, ഹ്യൂമയോണ്‍ ടോമ്പ്, ഡല്‍ഹി ജുമാ മസ്ജിദ്, രാഷ്ട്രപതി ഭവന്‍, രാജ്ഘട്ട്, ഫത്തെപൂര്‍സിക്രി, ഡല്‍ഹി മെട്രോ,പാര്‍ലിമെന്റ് ഹൗസ്, ഇന്ദിര ഗാന്ധി മ്യുസിയും, ജെ എന്‍ യു. തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശനം നട ത്തി ജനുവരി 31 ന് സംഘം തിരിച്ചെത്തും.
എൻ സി സി കേഡറ്റുകൾ,പി ടി എ ഭാരവാഹികൾ, സ്റ്റാഫ്,സ്കൂൾ മാനേജർ സമദ് ഹാജി, മാനേജ്‌മെന്റ് ഭാരവാഹികളായ പഴേരി ശരീഫ് ഹാജി, ടി എ സലാം മാസ്റ്റർ, ബാപ്പുട്ടി ഹാജി, ആലിപ്പു ഹാജി,അമാനുള്ള,പ്രിൻസിപ്പൽ മുഹമ്മദ് കാസിം, പ്രധാന അദ്ധ്യാപിക കെ എം സൗദത്ത് സലീം തുടങ്ങിയവർ യാത്രയയപ്പ് നൽകി.28 കേരള ബറ്റാലിയൻ ഒറ്റപ്പാലത്തിന് കീഴിലാണ് എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നത്. പാലക്കാട് കോട്ട മൈതാനത്തുവെച്ച് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഈ സ്കൂളിൽ നിന്നും 27 കേഡ റ്റുകൾക്ക് അവസരം ലഭിച്ചിട്ടുണ്ട്.