മണ്ണാര്‍ക്കാട്: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതി പ്രകാരം സംയോജിത വിളവെടുപ്പ് പരിപാലന ധനസഹായം നല്‍കുന്നു. പദ്ധതി പൂര്‍ത്തീകര ണത്തിന് ശേഷം മൂല്യനിര്‍ണയത്തിന് ആനുപാതികമായുള്ള ധനസഹായമാണ് അനു വദിക്കുക. വ്യക്തികള്‍, കര്‍ഷക കൂട്ടായ്മകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, രജിസ്റ്റേഡ് സൊസൈറ്റികള്‍,സഹകരണ സംഘങ്ങള്‍, പഞ്ചായത്തുകള്‍, ട്രസ്റ്റുകള്‍, വനിതാ കര്‍ഷ ക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ (25 അംഗങ്ങളുള്ള) തുടങ്ങിയവര്‍ക്കാണ് സഹായം നല്‍കുക. സമതലപ്രദേശങ്ങളിലെ ധനസഹായത്തിന് പുറമേ വയനാട്, ഇടുക്കി തുടങ്ങിയ മലയോര പ്രദേശങ്ങള്‍ക്ക് 15 ശതമാനം അധിക ധനസഹായം അനുവദിക്കും.

പായ്ക്ക് ഹൗസുകള്‍ സ്ഥാപിക്കുന്നതിന് (9 മീറ്റര്‍ ഃ 6 മീറ്റര്‍) രണ്ട് ലക്ഷം രൂപയും കണ്‍ വെയര്‍ ബെല്‍റ്റ്, തരംതിരിക്കല്‍, ഗ്രേഡിങ്, കഴുകല്‍, ഉണക്കല്‍ സംവിധാനങ്ങളോട് കൂടിയ സംയോജിത പായ്ക്ക് ഹൗസ് യൂണിറ്റുകള്‍ക്ക് (9 മീറ്റര്‍ ഃ18 മീറ്റര്‍) സമതല പ്ര ദേശങ്ങളില്‍ 17.5 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 25 ലക്ഷം രൂപയുമാണ് ധന സഹായം. പ്രീ-കൂളിങ് യൂണിറ്റുകള്‍ക്ക് (6 മെട്രിക് ടണ്‍) സമതല പ്രദേശങ്ങളില്‍ 8.75 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 12.5 ലക്ഷം രൂപയും ശീതീകരണ മുറികള്‍ക്ക് (30 മെട്രിക് ടണ്‍) യൂണിറ്റൊന്നിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും നല്‍കും. പരമാവധി 5000 മെട്രിക് എന്ന പരിധിക്ക് വിധേയമായി കോള്‍ഡ് സ്റ്റോറേജുകള്‍ (ടൈപ്പ് 1) സമതല പ്രദേശങ്ങളില്‍ 2800 രൂപ മെട്രിക് ടണും മലയോര പ്രദേശങ്ങളില്‍ 4000 രൂപ/മെട്രിക് ടണും കോള്‍ഡ് സ്റ്റോറേജുകള്‍ (ടൈപ്പ് 2) സമതല പ്രദേശങ്ങളില്‍ 3500 രൂപ/മെട്രിക് ടണും മലയോര പ്രദേശങ്ങളില്‍ 5000 രൂപ/മെട്രിക് ടണും ധനസഹായം നല്‍കും.
റീഫര്‍ വാനുകള്‍ക്ക് (26 മെട്രിക് ടണ്‍) സമതലപ്രദേശങ്ങളില്‍ യൂണിറ്റൊന്നിന് 9.1 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 13 ലക്ഷം, റൈപ്പനിങ് ചേംബറിന് സമതല പ്രദേശ ങ്ങളില്‍ 35,000 മെട്രിക് ടണ്‍, മലയോര പ്രദേശങ്ങളില്‍ 50,000 മെട്രിക് ടണ്‍, പ്രൈമറി/മൊബൈല്‍/മിനിമല്‍ പ്രോസസിങ് യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ യൂണിറ്റൊ ന്നിന് 10 ലക്ഷം രൂപയും മലയോര പ്രദേശങ്ങളില്‍ 13.75 ലക്ഷം, പുതിയ പ്രിസര്‍വേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് യൂണിറ്റൊന്നിന് ഒരുലക്ഷം രൂപയും നിലവിലുള്ള പ്രിസര്‍വേഷന്‍ യൂണിറ്റുകള്‍ക്ക് യൂണിറ്റൊന്നിന് 50,000 രൂപയും ധനസഹായം ലഭിക്കും.

വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം

ഹോര്‍ട്ടിക്കള്‍ച്ചര്‍ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനാ യി ചില്ലറ വിപണികള്‍ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളില്‍ 5.25 ലക്ഷം രൂപയും (35 ശതമാനം) മലയോര പ്രദേശങ്ങളില്‍ 7.5 ലക്ഷം രൂപയും (50 ശതമാനം) പഴം/പച്ചക്കറി ഉന്തുവണ്ടികള്‍ക്ക് 15,000 രൂപയും (50 ശതമാനം) ധനസഹായം നല്‍കും. ശേഖരണം, തരം തിരിക്കല്‍, ട്രേഡിങ്, പായ്ക്കിങ് എന്നിവയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന തിനുള്ള യൂണിറ്റുകള്‍ക്ക് സമതല പ്രദേശങ്ങളില്‍ ആറ് ലക്ഷം രൂപയും (40 ശതമാനം) മലയോര പ്രദേശങ്ങളില്‍ 8.25 ലക്ഷം രൂപയും (50 ശതമാനം) ധനസഹായം നല്‍കും. കുറഞ്ഞത് ഒരു ഹെക്ടര്‍ വരെ വിസ്തൃതിയുള്ള നേഴ്‌സറികള്‍ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും (50 ശതമാനം) കൂണ്‍കൃഷിക്ക് എട്ട് ലക്ഷം രൂപയും (40 ശതമാനം) കൂണ്‍ വിത്തുത്പാദനത്തിന് ആറ് ലക്ഷം രൂപയും (40 ശതമാനം) സഹായം നല്‍കുന്നുണ്ട്. കൂ ടുതല്‍ വിവരങ്ങള്‍ ജില്ലാ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്റെ സിവില്‍ സ്റ്റേഷനിലുള്ള കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്), പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലും www.shm.kerala.gov.in ലും ലഭിക്കും. ഫോണ്‍: 8547395490.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!